ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം മെയ് ആറിന്

2023ൽ പത്താം ക്ലാസിൽ 98.84, പ്ലസ്ടുവിനു 96.63 എന്നിങ്ങനെയായിരുന്നു വിജയശതമാനം
ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം മെയ് ആറിന്
Updated on

ന്യൂഡൽഹി: കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CISCE) 10, 12 ക്ലാസുകളിലെ ഫലങ്ങൾ പ്രസിദ്ധീകരിക്കുന്നതിനുള്ള തീയതിയും സമയവും പ്രഖ്യാപിച്ചു. ഫലങ്ങൾ മെയ് ആറിന് തിങ്കളാഴ്ച രാവിലെ 11ന് പ്രഖ്യാപിക്കും. ഔദ്യോഗിക വെബ്‌സൈറ്റായ cisce.org ൽ ഫലങ്ങൾ ലഭ്യമാകും. ഫെബ്രുവരി 21 മുതൽ മാർ‌ച്ച് 8 വരെയായിരുന്നു ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ.

ഫെബ്രുവരി 26 മുതൽ ഏപ്രിൽ നാലു വരെയായിരുന്നു ഐഎസ്‍സി പ്ലസ്ടു പരീക്ഷ. 2023ൽ പത്താം ക്ലാസിൽ 98.84, പ്ലസ്ടുവിനു 96.63 എന്നിങ്ങനെയായിരുന്നു വിജയശതമാനം. ഏകദേശം 2.5 ലക്ഷം ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ പങ്കെടുത്തിരുന്നു.

ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പ്ലസ്‌ ടു പരീക്ഷ ഫലപ്രഖ്യാപനം മെയ് ആറിന്
ബംഗാൾ ഗവർണർക്കെതിരായ പരാതി; രാജ്ഭവൻ ജീവനക്കാർക്ക് വീണ്ടും നോട്ടീസ് അയച്ച് പൊലീസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com