വോട്ട് വിഹിതം കുറയുമെന്ന ആശങ്കയിൽ ബിജെപി, ജയം ഉറപ്പിച്ച് കോൺഗ്രസ്; കർണാടകയിലെ ജനം ആരെ തുണയ്ക്കും?

ഒരു മണ്ഡലത്തിൽ പോലും പരാജയം ഭയക്കുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലാണ് താഴെ തട്ടിൽ നിന്ന് ബിജെപി നേതൃത്വത്തിന് ലഭിക്കുന്നത്.
വോട്ട് വിഹിതം കുറയുമെന്ന ആശങ്കയിൽ ബിജെപി, ജയം ഉറപ്പിച്ച് കോൺഗ്രസ്; കർണാടകയിലെ ജനം ആരെ തുണയ്ക്കും?
Updated on

ബെംഗളുരു: ജൂൺ 4 ന് ഫലം പ്രഖ്യാപിക്കുന്നതും കാത്ത് അക്ഷമരായിരിക്കുകയാണ് കർണാടക ബിജെപി നേതൃത്വം. വിജയിക്കുമെന്ന് പ്രതീക്ഷയുണ്ടെങ്കിലും വോട്ട് വിഹിതം കുറയുമെന്ന ആശങ്കയാണ് ബിജെപി പാളയത്തിലുയരുന്ന ചങ്കിടിപ്പ്. ശനിയാഴ്ച നടന്ന ആഭ്യന്തര പാർട്ടി യോ​ഗത്തിലാണ് വോട്ട് വിഹിതം കുറഞ്ഞേക്കാമെന്ന ആശങ്ക ഉയ‍ർ‌ന്നുവന്നത്. ഒരു മണ്ഡലത്തിൽ പോലും പരാജയം ഭയക്കുന്നില്ലെങ്കിലും ഭൂരിപക്ഷം കുറയുമെന്ന വിലയിരുത്തലാണ് താഴെ തട്ടിൽ നിന്ന് ബിജെപി നേതൃത്വത്തിന് ലഭിക്കുന്നത്.

കോൺ​ഗ്രസ്, ബിജെപിയുടെ വോട്ട് വിഹിതം കുറയ്ക്കുമെന്നാണ് ജില്ലകളിലെ ബിജെപി ഓഫീസുകളിൽ നിന്ന് ലഭിക്കുന്ന റിപ്പോർട്ട്. ഏപ്രിൽ 26നും മെയ് 27 നുമായി തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കർ‌ണാടകയിലെ പോളിങ് വിലയിരുത്താൻ ചേ‍ർ‌ന്ന് യോ​ഗത്തിലാണ് ബിജെപിക്ക് ആശങ്കയുണ്ടാക്കുന്ന കണക്കുകൾ പുറത്തുവന്നിരിക്കുന്നത്. ഏതെങ്കിലും ഒരു മണ്ഡലത്തിൽ തോൽക്കുമെന്ന ഭയം യോഗത്തിൽ ആരും പ്രകടിപ്പിച്ചില്ല. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് മാർജിനിൽ വ്യത്യാസമുണ്ടാകാമെന്നും യോ​ഗത്തിന് ശേഷം ബിജെപി ജനറൽ സെക്രട്ടറി വി സുനിൽ കുമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

2019 ൽ 28 ൽ 25 സീറ്റും നേടിയ ബിജെപിയെ കർണാടകയിൽ വെള്ളം കുടിപ്പിച്ചുവെന്നാണ് കോൺ​ഗ്രസ് വിശ്വസിക്കുന്നത്. 1.75 ലക്ഷമായിരുന്നു 2019 ലെ ബിജെപിയുടെ ഏകദേശ വോട്ട് മാ‍ർജിൻ. ഇത് നികത്താൻ വലിയ മുന്നേറ്റം തന്നെ കോൺ​ഗ്രസ് നടത്തേണ്ടി വരും. സ്ത്രീകളുടെ വോട്ട് കോൺ​ഗ്രസിന് ​ഗുണം ചെയ്യുമന്നാണ് പാ‍‍ർ‌ട്ടി പ്രതീക്ഷിക്കുന്നത്. ഇത് ആത്മവിശ്വാസമുള്ള തിരഞ്ഞെടുപ്പാണെന്നാണ് ബിജെപി നേ‍തൃത്വത്തിന്റെ വിലയിരുത്തൽ. ഒപ്പം 28 സീറ്റിലും വിജയിക്കുമെന്ന പ്രതീക്ഷയും അവ‍ർ പങ്കുവെക്കുന്നു. എന്നാൽ കോൺ​ഗ്രസ് മികച്ച മത്സരം കാഴ്ച വെച്ച ചാമരാജ്ന​ഗർ‌, ദാവന​ഗിരി, ബിദർ മണ്ഡലങ്ങളിൽ ഫോട്ടോ ഫിനിഷ് പ്രതീക്ഷിക്കുന്നതായാണ് ഇവിടെ നിന്നുള്ള ബിജെപി നേതാക്കൾ മുന്നോട്ട് വെക്കുന്ന റിപ്പോ‍ർട്ട്.

കർണാടകയിൽ പ്രചാരണത്തിന്റെ ഭാ​ഗമായി ബിജെപി 650 പൊതുയോ​ഗങ്ങളും 180 റോഡ്ഷോകളുമാണ് നടത്തിയത്. 60000 യോ​ഗങ്ങൾ നടത്താനായെന്നതും ബിജെപിക്ക് പ്രതീക്ഷ നൽകുന്ന ഘടങ്ങളാണ്. ഒപ്പം, കർണാടകയിൽ താഴെ തട്ടിൽപോലും ബിജെപിയെ മറികടന്ന് തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ കഴിഞ്ഞതിൽ കോൺഗ്രസിനെ ഹിന്ദുത്വ സൈദ്ധാന്തികൻ ചക്രവർത്തി സുലിബെലെ‌ കഴിഞ്ഞ ദിവസം പരസ്യമായി അഭിനന്ദിച്ചിരുന്നു. ഇത് സംസ്ഥാനത്ത് ബിജെപി ശക്തമായ പോരാട്ടം നേരിട്ടു എന്നതിന്റെ സൂചനയാണ്. ബിജെപി നേതാക്കൾ മോദി തരം​ഗം ആഞ്ഞടിക്കുന്നത് നോക്കിയിരുന്നപ്പോൾ കോൺ​ഗ്രസ് കൃത്യമായി പ്രചാരണം നടത്തിയെന്നാണ് തിരഞ്ഞെടുപ്പ് വിലയിരുത്തുന്ന 5ഫോ‍ർട്ടി3 ഡാറ്റാബേസ് എന്ന സ്ഥാപനത്തിന്റെ സ്ഥാപകൻ ഡോ. പ്രവീൺ പട്ടീൽ വിലയിരുത്തിയത്.

വോട്ട് വിഹിതം കുറയുമെന്ന ആശങ്കയിൽ ബിജെപി, ജയം ഉറപ്പിച്ച് കോൺഗ്രസ്; കർണാടകയിലെ ജനം ആരെ തുണയ്ക്കും?
'മോദിയുമായി സംവാദം നടത്താൻ ആരാണ് രാഹുൽ, ഇൻഡ്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണോ'; പരിഹസിച്ച് സ്മൃതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com