പ്രധാനമന്ത്രിയുമായി സംവാദം നടത്താൻ വേണ്ടി മാത്രം ആരാണ് രാഹുൽ ഗാന്ധി? പരിഹസിച്ച് ബിജെപി നേതാവ്

സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു തേജസ്വി സൂര്യയുടെ പ്രതികരണം
പ്രധാനമന്ത്രിയുമായി സംവാദം നടത്താൻ വേണ്ടി മാത്രം ആരാണ് രാഹുൽ ഗാന്ധി? പരിഹസിച്ച് ബിജെപി നേതാവ്
Updated on

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തുറന്ന സംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പരിഹസിച്ച് ബിജെപി നേതാവ് തേജസ്വി സൂര്യ. പ്രധാനമന്ത്രിയുമായി സംവാദം നടത്താൻ വേണ്ടി മാത്രം ആരാണ് രാഹുൽ ഗാന്ധി എന്നായിരുന്നു തേജസ്വി സൂര്യയുടെ ചോദ്യം. സാമൂഹ്യമാധ്യമമായ എക്‌സിലൂടെയായിരുന്നു തേജസ്വിയുടെ പ്രതികരണം.

തിരഞ്ഞെടുപ്പിന്റെ സുപ്രധാന ഘട്ടത്തിൽ സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് മദൻ ബി ലോകുർ, ഹൈക്കോടതി മുൻ ജസ്റ്റിസ് അജിത് പി ഷാ, മുതിർന്ന മാധ്യമപ്രവർ‌ത്തകൻ എൻ റാം എന്നിവരാണ് രാഹുൽ ​ഗാന്ധിയെയും നരേന്ദ്രമോദിയെയും തുറന്ന സംവാദത്തിന് ക്ഷണിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള സംവാദത്തിന് തയ്യാറാണെന്ന് രാഹുൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തേജസ്വി സൂര്യയുടെ പരിഹാസം.

''രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി പോലുമല്ല. ആദ്യം അദ്ദേഹത്തെ കോൺഗ്രസിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കട്ടെ. പാർട്ടിയുടെ തോൽവിയുടെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുക്കുമെന്ന് പ്രസ്താവിക്കട്ടെ. എന്നിട്ട് പ്രധാനമന്ത്രിയെ സംവാദത്തിന് ക്ഷണിക്കാം.” തേജസ്വി പ്രതികരിച്ചു. മോദിയുടെ നിലയ്ക്കൊത്ത് സംവാദത്തിൽ പങ്കെടുക്കാനുള്ള എന്ത് കഴിവാണ് രാഹുലിനുള്ളതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും ചോ​ദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com