പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചു; ക്ഷേത്ര പൂജാരിക്കെതിരെ കേസ്

ലൈം​ഗികാതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചു;  ക്ഷേത്ര പൂജാരിക്കെതിരെ കേസ്
Updated on

ചെന്നൈ: പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചെന്ന പരാതിയിൽ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പാരീസ് കോർണറിലെ ക്ഷേത്രത്തിൽ പൂജാരിയായ കാർത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ലൈം​ഗികാതിക്രമം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്വകാര്യ ടെലിവിഷൻ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

ലൈം​ഗിക തൊഴിൽ ചെയ്യുന്നതിന് വിസമ്മതിച്ചപ്പോൾ ശാരീരികോപദ്രവം നടത്തിയതായും പരാതിയിൽ ഉന്നയിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പരാതിക്കാരി. യുവതിയുടെ മാതാപിതാക്കൾ മരിച്ചിരുന്നു. യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാർത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.

സൌഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാൾ മദ്യപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. യുവതി പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കുമെന്നും വാ​ഗ്ദാനം നൽകി. തുടർന്നാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്.

പങ്കാളിയെ ലൈം​ഗിക തൊഴിലിനു നിർബന്ധിച്ചു;  ക്ഷേത്ര പൂജാരിക്കെതിരെ കേസ്
തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം; ഗുണ്ടകളെ പൂട്ടാൻ പൊലീസ്, സംസ്ഥാന വ്യാപക റെയ്ഡ്

ഇതിനിടയിൽ യുവതി ​ഗർഭിണിയാവുകയും പിന്നാലെ ​ഗർഭഛിദ്രത്തിന് നിർബന്ധിതയാവുകയും ചെയ്തു. പിന്നീടാണ് ലൈംഗിക തൊഴിലിന് ഇറങ്ങാന്‍ നിർബന്ധിച്ചത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത വിരുഗമ്പാക്കം ഓൾ വിമൻ പൊലീസ് സെക്ഷൻ 312 ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com