വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി

മെയ് 14 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്തിരുന്നു
വാരാണസിയിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി
Updated on

ഡൽഹി: വാരാണസി ലോക്‌സഭാ മണ്ഡലത്തിൽ ഹാസ്യതാരം ശ്യാം രംഗീലയുടെ നാമനിർദേശ പത്രിക തള്ളി. വാരാണസിയിൽ പ്രധാനമന്ത്രി മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് അദ്ദേഹം ഈ മാസം ആദ്യം പ്രഖ്യാപിച്ചിരുന്നു. മെയ് 14 ന് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന വീഡിയോ എക്‌സിൽ പോസ്റ്റ് ചെയ്യ്തിരുന്നു.

മെയ് 13 തന്നെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. പത്രിക സമർപ്പിക്കാൻ തടസ്സമുണ്ടെന്ന് ശ്യാം രംഗീല നേരത്തെ തന്നെ വീഡിയോയിൽ പറഞ്ഞിരുന്നു. അടുത്ത ദിവസം ഉദ്യോഗസ്ഥനെ വിളിച്ചെങ്കിലും നാമനിർദ്ദേശ പത്രിക സ്വീകരിക്കാൻ തയ്യാറായില്ലെന്നും പിന്നീട് മണിക്കൂറുകൾക്ക് ശേഷം നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

"ജനാധിപത്യം കൊലചെയ്യപ്പെട്ടു" എന്ന് പറഞ്ഞുകൊണ്ട് ശ്യാം രംഗീല ഒരു വീഡിയോ ട്വീറ്റ് ചെയ്തു."തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ തിരഞ്ഞെടുപ്പ് മത്സരം ഒരു കളിയാക്കി. ഇന്ന് എൻ്റെ നോമിനേഷൻ നിരസിക്കപ്പെട്ടു, അവർക്ക് എൻ്റെ നാമനിർദ്ദേശം സ്വീകരിക്കാൻ താൽപ്പര്യമില്ലെങ്കിൽ, അവർ എന്തിനാണ് ജനങ്ങൾക്ക് മുന്നിൽ ഈ നിയമം വെച്ചത്? അത് ഇപ്പോൾ ജനങ്ങളോട് വ്യക്തമാക്കണമെന്നും ശ്യാം രംഗീല ആവശ്യപ്പെട്ടു.

"ഇന്നലെ എനിക്ക് പ്രവേശനം അനുവദിച്ചത് ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷമാണ്. എന്തുകൊണ്ടാണെന്ന് എനിക്കറിയാമെന്നും അ​ദ്ദേഹം പറ‍ഞ്ഞു. മെയ് 10 വരെ താൻ നാമനിർദേശ പത്രിക സമർപ്പിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ മെയ് 14 ന് ഉച്ചയ്ക്ക് 2.58 നാണ് അത് ഫയൽ ചെയ്യാൻ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിചേർത്തു. അന്ന് രാത്രി തന്നെ സത്യവാങ്മൂലം സമർപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിഎം പുറത്താക്കിയതായും അദ്ദേ​ഹം പറയുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com