ബിജെപി 400 സീറ്റുകൾ നേടിയാല്‍ ഗ്യാൻവാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രം: ഹിമന്ത ബിശ്വ ശർമ്മ

മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു
ബിജെപി 400 സീറ്റുകൾ നേടിയാല്‍  ഗ്യാൻവാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രം: ഹിമന്ത ബിശ്വ ശർമ്മ
Updated on

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 400 സീറ്റുകൾ നേടിയാല്‍ മഥുരയിൽ കൃഷ്ണ ജന്മഭൂമി ക്ഷേത്രവും വാരാണസിയിലെ ഗ്യാൻവാപി പള്ളിക്ക് പകരം കാശി വിശ്വനാഥ ക്ഷേത്രവും നിർമ്മിക്കുമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ലോക്‌സഭയിൽ 300 സീറ്റ് നേടിയതിന് പിന്നാലെയാണ് ബിജെപി അയോധ്യയിൽ രാമജന്മഭൂമി ക്ഷേത്രം നിർമ്മിച്ചതെന്നും 400 സീറ്റുകൾ നേടിയാൽ കൃഷ്ണ ജന്മഭൂമിയും ബാബ വിശ്വനാഥ് മന്ദിറും നിർമ്മിക്കുമെന്നും ഹിമന്ത ശർമ്മ ഡൽഹിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

കോണ്‍ഗ്രസ് ഭരണത്തിലിരുന്ന കാലത്ത് പാക് അധീന കശ്മീരിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയൊന്നും നടന്നിട്ടില്ലെന്നും അസം മുഖ്യമന്ത്രി ആഞ്ഞടിച്ചു. പാക് അധീന കശ്മീരില്‍ എല്ലാ ദിവസവും പ്രക്ഷോഭം നടക്കുകയാണ്. ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക കയ്യിലേന്തിയാണ് ആളുകള്‍ പാകിസ്ഥാനെതിരെ പ്രതിഷേധിക്കുന്നത്. മോദിക്ക് 400 സീറ്റ് കിട്ടിയാല്‍ പാക് അധീന കശ്മീര്‍ ഇന്ത്യയുടേതാകുമെന്നും ഹിമന്ത ബിശ്വ ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com