ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായത് 9900 കോടി രൂപ; അമ്പരന്ന് യുവാവ്

പ്രശ്നം പരിഹരിക്കാനുളള നടപടിയെടുത്തെന്നും ബാങ്ക് അറിയിച്ചു
ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായത് 9900 കോടി രൂപ; അമ്പരന്ന് യുവാവ്
Updated on

ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ ക്രെഡിറ്റായ തുക കണ്ട് ഞെട്ടിയിരിക്കുകയാണ് ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലെ ഒരു യുവാവ്. ഒന്നും രണ്ടുമൊന്നുമല്ല 9,900 കോടി രൂപയാണ് ക്രെഡിറ്റായത്. ഭാനു പ്രകാശ് എന്ന യുവാവിന്റെ അക്കൗണ്ടിലാണ് ഇത്രയും രൂപ അപ്രതീക്ഷിതമായി എത്തിയത്. 9900 കോടി രൂപ എത്തിയെന്ന സന്ദേശം കണ്ട് ആദ്യം യുവാവ് അന്തംവിട്ടു. ഉടനെ ബാങ്കിനെ വിവരം അറിയിച്ചു. തുടർന്നാണ് സോഫ്‌റ്റ്‌വെയർ പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയതെന്ന് മനസിലായത്.

ഭാനു പ്രകാശിന്‍റെ ബറോഡ യുപി ബാങ്കിലെ അക്കൗണ്ടിലേക്കാണ് 99,99,94,95,999.99 രൂപ എത്തിയത്. ഉടനെ അദ്ദേഹം ബാങ്കിൽ ഇക്കാര്യം അറിയിച്ചു. ഭാനു പ്രകാശിന്‍റേത് കിസാൻ ക്രെഡിറ്റ് കാർഡ് (കെസിസി) ലോൺ അക്കൗണ്ടാണെന്നും നിഷ്‌ക്രിയ ആസ്തിയായി (എൻപിഎ) തുക മാറിയെന്നും ബാങ്ക് വ്യക്തമാക്കി. സോഫ്‌റ്റ്‌വെയർ പിഴവ് കാരണമാണ് ഭീമമായ തുക അക്കൗണ്ടിലെത്തിയെന്ന സന്ദേശം വന്നതെന്ന് ബ്രാഞ്ച് മാനേജർ രോഹിത് ഗൗതം പറഞ്ഞു. പ്രശ്നം പരിഹരിക്കാനുളള നടപടിയെടുത്തെന്നും ബാങ്ക് അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com