ബംഗാളിൽ 2010 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി കൽക്കത്ത ഹൈക്കോടതി; അംഗീകരിക്കില്ലെന്ന് മമത

ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് ഒബിസി സർട്ടിഫിക്കറ്റ് നൽകുന്ന നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വിധി പറഞ്ഞത്
ബംഗാളിൽ 2010 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി കൽക്കത്ത ഹൈക്കോടതി; അംഗീകരിക്കില്ലെന്ന് മമത
Updated on

കൊല്‍ക്കത്ത: 2010ന് ശേഷം സംസ്ഥാനത്ത് വിതരണം ചെയ്ത ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കിയതായി ഉത്തരവിറക്കി കൽക്കത്ത ഹൈക്കോടതി. എന്നാൽ നിലവിൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് സർക്കാർ സർവീസിൽ ജോലിക്ക് കയറിയവരെ ഇത് ബാധിക്കില്ല. നിലവിൽ ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ആനുകൂല്യങ്ങൾ നേടിയവർക്ക് നൽകുന്നത് തുടരുമെന്നും എന്നാൽ തുടർന്ന് ഈ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് പുതിയ ആളുകൾക്ക് ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ നേടാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി.

ജസ്റ്റിസുമാരായ തപബ്രത ചക്രവർത്തി, രാജശേഖർ മന്ത എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സംസ്ഥാനത്ത് ഒബിസി സർട്ടിഫിക്കറ്റ് നൽകുന്ന നടപടിയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ വിധി പറഞ്ഞത്. പട്ടികജാതി- പട്ടികവർഗക്കാർ ഒഴികെയുള്ളവർക്ക് സേവനങ്ങളിലും തസ്തികകളിലും സ്പെഷ്യൽ സംവരണം നൽകുന്ന 2012 ലെ സർക്കാർ ഉത്തരവ് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചിരുന്നത്.

2010 മുതലുള്ള എല്ലാ ഒബിസി സർട്ടിഫിക്കറ്റുകളും റദ്ദാക്കിയ കോടതിയുടെ വിധി, 2011ൽ സംസ്ഥാനത്ത് അധികാരത്തിൽ വന്ന ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസ് സർക്കാരിന് കനത്ത തിരിച്ചടിയാണ്. എന്നാൽ കോടതിയുടെ ഉത്തരവ് അംഗീകരിക്കാനാവാത്തതാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. വീട് വീടാനന്തരം കയറിയിറങ്ങിയാണ് ഒബിസി ബിൽ നടപ്പിലാക്കിയതെന്നും സംസ്ഥാനത്തെ സംവരണം അട്ടിമറിക്കാൻ ബിജെപി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും മമത കൂട്ടിചേർത്തു.

ബംഗാളിൽ 2010 മുതലുള്ള ഒബിസി സർട്ടിഫിക്കറ്റുകൾ റദ്ദാക്കി കൽക്കത്ത ഹൈക്കോടതി; അംഗീകരിക്കില്ലെന്ന് മമത
16 കാരന്റെ വീട്ടിൽ താമസമാക്കി, കല്യാണം കഴിപ്പിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് 25 വയസ്സുകാരി

Related Stories

No stories found.
logo
Reporter Live
www.reporterlive.com