ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഹണി ട്രാപ്പെന്ന് സംശയം; യുവതി കസ്റ്റഡിയില്‍

എംപിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പൊലീസ് പറയുന്നത്
ബംഗ്ലാദേശ് എംപിയുടെ കൊലപാതകം: ഹണി ട്രാപ്പെന്ന് സംശയം; യുവതി കസ്റ്റഡിയില്‍
Updated on

കൊല്‍ക്കത്ത: ബംഗ്ലാദേശ് എംപി അൻവാറുൾ അസിം അനാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്. അൻവാറുൾ അസിമിന്റെ ക്രൂരമായ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന യുവതി ഷീലാഷ്ടി റഹ്‌മാനെയാണ് പൊലീസ് ചോദ്യം ചെയ്യുന്നത്. കൊലപാതകം ആസൂത്രണം ചെയ്ത ബംഗ്ലാദേശ് വംശജനും യുഎസ് പൗരനുമായ അക്തറുസ്സമാന്‍ ഷഹീനിന്റെ സുഹൃത്താണ് ഷീലാഷ്ടിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ചികിത്സാ ആവശ്യാര്‍ഥമാണ് എംപി കൊല്‍ക്കത്തയിലെത്തിയതെന്നാണ് പറയുന്നതെങ്കിലും എംപിയെ ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്കെത്തിച്ചത് ഷീലാഷ്ടി റഹ്‌മാനാണെന്നാണ് പൊലീസ് പറയുന്നത്. അൻവാറുൽ അസിമിനെ ബംഗ്ലാദേശിൽ നിന്ന് കൊൽക്കത്തയിലേക്ക് കൊണ്ടുവരാൻ ശിലാഷ്ടിയെ ഉപയോഗിച്ച് ഹണിട്രാപ് നടത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന സൂചന. കുറ്റകൃത്യത്തിൻ്റെ ഉദ്ദേശ്യം പൊലീസ് ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

എന്നാല്‍ ചില പണമിടപാടുകൾ സംബന്ധിച്ച തർക്കത്തെ തുടർന്നാണ് അക്തറുസ്സമാൻ ബംഗ്ലാദേശ് എംപിയെ കൊലപ്പെടുത്തിയതെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് അക്തറുസ്സമാൻ പ്രതിഫലമായി അഞ്ച് കോടിയോളം രൂപ നൽകി. കഴിഞ്ഞ ദിവസമാണ് അൻവാറുൾ അസിം അനാറിനെ കൊൽക്കത്തയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊൽക്കത്തയിലെ ഫ്ലാറ്റിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം അൻവാറുൾ അസിമിന്‍റെ മൃതദേഹത്തില്‍ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷണങ്ങളാക്കി പാക്ക് ചെയ്ത് കൊല്‍ക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com