മോദി താമസിച്ചതിന്‍റെ ബില്‍ തുക ലഭിച്ചില്ലെന്ന പരാതിയില്‍ തീരുമാനമായി; സംസ്ഥാന സര്‍ക്കാര്‍ നല്‍കും

'പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സന്ദര്‍ശനത്തിനെത്തുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പാരമ്പര്യം'
മോദി താമസിച്ചതിന്‍റെ ബില്‍ തുക ലഭിച്ചില്ലെന്ന പരാതിയില്‍ തീരുമാനമായി; സംസ്ഥാന സര്‍ക്കാര്‍ നല്‍കും
Updated on

ബെംഗളൂരു: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി താമസിച്ച ഹോട്ടലിന്‍റെ ബിൽ കർണാടക സർക്കാർ നൽകുമെന്ന് വനം മന്ത്രി ഈശ്വർ ഖണ്ഡ്രെ. പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയ വിശിഷ്ട വ്യക്തികൾ സന്ദര്‍ശനത്തിനെത്തുമ്പോൾ അവരെ സ്വീകരിക്കുന്നത് സംസ്ഥാന സർക്കാരിന്‍റെ പാരമ്പര്യമാണെന്ന് മന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം ഏപ്രിലിൽ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് കാരണം മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ ഉണ്ടായിരുന്നു. അതിനാൽ പ്രധാന മന്ത്രി വന്ന പരിപാടി ആസൂത്രണം ചെയ്യുന്നതിൽ സംസ്ഥാന സർക്കാർ ഉൾപ്പെട്ടിരുന്നില്ലെന്നും മന്ത്രി പറഞ്ഞു. ആ പരിപാടിക്ക് മൂന്ന് കോടിയോളം രൂപ ചെലവിടാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും 6.33 കോടിയോളം രൂപയാണ് ചെലവായത്. പൂർണ്ണമായും കേന്ദ്ര സർക്കാർ ഏറ്റെടുത്ത പരിപാടിയായിരുന്നു അത്. ബാക്കി 3.3 കോടി ദേശീയ കടുവ സംരക്ഷണ അതോറിറ്റിയിൽ നിന്ന് ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.

റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍  ബെംഗളൂരു
റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ ബെംഗളൂരു

മൈസൂർ സന്ദർശിച്ച സമയത്ത് നരേ​ന്ദ്രമോദി താമസിച്ചിരുന്ന ബില്‍ തുകയായ 80.6 ലക്ഷം രൂപ ഒരു വര്‍ഷം കഴിഞ്ഞിട്ടും കിട്ടിയില്ലെന്ന പരാതിയുമായി റാഡിസണ്‍ ബ്ലൂ പ്ലാസ ഹോട്ടല്‍ മാനേജ്മെന്റാണ് രംഗത്തെത്തിയിരുന്നു. 'പ്രൊജക്റ്റ് ടൈഗര്‍' അമ്പതാം വാര്‍ഷികാഘോഷത്തിനെത്തിയ പ്രധാനമന്ത്രി കഴിഞ്ഞവര്‍ഷം ഏപ്രില്‍ ഒമ്പതിനാണ് ആഡംബര ഹോട്ടലില്‍ താമസിച്ചത്. പ്രധാനമന്ത്രിയുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും മുറി വാടക, ഭക്ഷണ ചിലവ് എന്നിവ ഉള്‍പ്പെട്ടതാണ് ഇത്രയും തുക. തുക ലഭിക്കാന്‍ 12 മാസം വൈകിയതിനാല്‍ 18 ശതമാനം പലിശയായ 12.09 ലക്ഷം രൂപയും ചേര്‍ത്തുള്ള തുകയാണ് ഹോട്ടല്‍ മാനേജ്മെന്റ് ആവശ്യപ്പെട്ടിരുന്നു.

മോദി താമസിച്ചതിന്‍റെ ബില്‍ തുക ലഭിച്ചില്ലെന്ന പരാതിയില്‍ തീരുമാനമായി; സംസ്ഥാന സര്‍ക്കാര്‍ നല്‍കും
പൂനെ വാഹനാപകടം; അറസ്റ്റിലായ ഡോക്ടർ ആശുപത്രി ജീവനക്കാരനിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈപ്പറ്റി

വംശനാശ ഭീഷണി നേരിടുന്ന കടുവകളുടെ സംരക്ഷണത്തിന് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് തയാറാക്കിയ പദ്ധതിയായിരുന്നു പ്രൊജക്റ്റ് ടൈഗര്‍. പദ്ധതിയുടെ അമ്പതാം വാര്‍ഷികം നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയും കര്‍ണാടക വനം വകുപ്പും ചേര്‍ന്നായിരുന്നു സംഘടിപ്പിച്ചത്. ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ജംഗിള്‍ സഫാരി പരിപാടിയുടെ ഭാഗമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com