ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കേസില്‍ ജനുവരി 31 മുതല്‍ റാഞ്ചിയിലെ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്
ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
Updated on

റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സാധാരണ ജാമ്യം വേണമെന്നാണ് ഹേമന്ത് സോറന്റെ ആവശ്യം. കേസില്‍ ജനുവരി 31 മുതല്‍ റാഞ്ചിയിലെ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ഹേമന്ത് സോറന്‍. ഇഡിയുടെ അറസ്റ്റും റിമാന്‍ഡും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹേമന്ത് സേറന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിചാരണ കോടതിയില്‍ വസ്തുതകള്‍ വെളിപ്പെടുത്തിയില്ലെന്ന വിമര്‍ശനമാണ് ജസ്റ്റിസ് ദിപാങ്കര്‍ ദത്ത അധ്യക്ഷനായ അവധിക്കാല ബെഞ്ച് ഉയര്‍ത്തിയത്. തുടര്‍ന്ന് ഹേമന്ത് സോറന്‍ സുപ്രീം കോടതിയില്‍ നിന്ന് ഹര്‍ജി പിന്‍വലിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഹേമന്ത് സോറന്‍ ജാമ്യം തേടി ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചത്.

ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കേസിലാണ് ഇഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് സോറന്റെ അറസ്റ്റ്. പ്രതിരോധ ഭൂമി ഇടപാട്, കല്‍ക്കരി ഖനന ഇടപാട് എന്നീ കേസുകളിലാണ് സോറനെതിരെ ഇഡി കേസ് എടുത്തിരിക്കുന്നത്. ജനുവരി 31നാണ് അദ്ദേഹത്തെ ഇഡി അറസ്റ്റ് ചെയ്തത്.

ഹേമന്ത് സോറന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എസ്പിയുടെ ക്യാമ്പ് ഓഫീസിന്റെ ഗേറ്റും മതിലും കാറിടിച്ച് തകര്‍ന്നു

മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെയാണ് ഹേമന്ത് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അരവിന്ദ് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റേതിന് സമാനമായ സാഹചര്യമാണ് തനിക്കുമുള്ളതെന്നാണ് ഹേമന്ത് സോറെന്റെ പ്രധാന വാദം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com