തമിഴ്നാട് ഇൻഡ്യ മുന്നണിയുടെ 'ശുഭപ്രതീക്ഷാ മുനമ്പ്'; തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ഈ സർവേകളെല്ലാം ബിജെപിക്ക് ഏറിയും കുറഞ്ഞും സീറ്റുകളുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്
തമിഴ്നാട് ഇൻഡ്യ മുന്നണിയുടെ 'ശുഭപ്രതീക്ഷാ മുനമ്പ്'; തൂത്തുവാരുമെന്ന് എക്സിറ്റ് പോൾ പ്രവചനം
Updated on

എക്സിറ്റ് പോളുകൾ രാജ്യമൊട്ടാകെ എൻഡിഎ തരംഗം പ്രവചിക്കുമ്പോൾ തമിഴ്‌നാട്ടിൽ ഇൻഡ്യാ സഖ്യത്തിന് മുന്നേറ്റമുണ്ടാകുമെന്നാണ് എല്ലാ സർവ്വെ ഫലങ്ങളും പ്രവചിക്കുന്നത്. എബിപി ന്യൂസ് ഇൻഡ്യാ സഖ്യത്തിന് 37 മുതൽ 39 സീറ്റ് വരെ പ്രവചിക്കുമ്പോൾ എൻഡിഎ 2 സീറ്റ് വരെ നേടി അക്കൗണ്ട്‌ തുറക്കുമെന്നാണ് പ്രവചനം.

ടൈംസ് നൗ ഇൻഡ്യാ മുന്നണിക്ക് പ്രവചിക്കുന്നത് 35 സീറ്റ് വരെയാണ്. എൻഡിഎ 3 സീറ്റ് വരെ നേടുമെന്നും അണ്ണാ ഡിഎംകെ 2 സീറ്റ് നേടുമെന്നും ഇവർ പ്രവചിക്കുന്നു. റിപ്പബ്ലിക്ക് പി-മാർക്ക് സർവേ 38 , ന്യൂസ് നേഷൻ 36 , ഇന്ത്യ ടുഡേ 33 മുതൽ 37, ന്യൂസ് 18 ചാനൽ 36 മുതൽ 39 സീറ്റുകൾ വരെ ഇൻഡ്യാ മുന്നണിക്ക് ലഭിച്ചേക്കുമെന്ന് പ്രവചിക്കുന്നു. ഈ സർവേകളെല്ലാം ബിജെപിക്ക് ഏറിയും കുറഞ്ഞും സീറ്റുകളുണ്ടാകുമെന്നും പ്രവചിക്കുന്നുണ്ട്.

എൻഡിഎയ്ക്ക് മുൻ‌തൂക്കം നൽകുന്നതാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം പ്രവചിക്കുന്നതാണ് പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്‌റസ് (353-368), ഡൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് എക്സിറ്റ് പോളിന് മുമ്പായി ഇന്‍ഡ്യാ മുന്നണി പങ്കുവെച്ചത്. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം 295 സീറ്റില്‍ വരെ വിജയിക്കാനാവുമെന്ന കണക്കുകൂട്ടലാണ് പ്രതിപക്ഷ മുന്നണി മുന്നോട്ട് വെച്ചത്. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്‌നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com