ലോക്സഭാ വോട്ടെടുപ്പ് കഴിഞ്ഞു; കെജ്‌രിവാള്‍ തിരികെ ജയിലിലേക്ക്

ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയാന്‍ ഈ മാസം അഞ്ചിലേക്ക് മാറ്റിയിരുന്നു
ലോക്സഭാ വോട്ടെടുപ്പ് കഴിഞ്ഞു; കെജ്‌രിവാള്‍ തിരികെ ജയിലിലേക്ക്
Updated on

ന്യൂഡൽഹി: സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചതോടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് തിരികെ ജയിലിലേക്ക് മടങ്ങും. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിയ്ക്ക് തിരികെ തിഹാർ ജയിലിലേക്ക് മടങ്ങുമെന്നാണ് കെജ്‌രിവാൾ അറിയിച്ചത്. ആരോ​ഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജാമ്യ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി ഈ മാസം അഞ്ചിലേക്ക് വിചാരണക്കോടതി മാറ്റി. ഇതോടെയാണ് കെജ്‌രിവാൾ ജയിലിലേക്ക് മടങ്ങുന്നത്.

ലോക്സഭാ വോട്ടെടുപ്പ് കഴിഞ്ഞു; കെജ്‌രിവാള്‍ തിരികെ ജയിലിലേക്ക്
നിയമസഭ തിരഞ്ഞെടുപ്പ്: അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു

മാ​​ർ​​ച്ച് 21ന് ​​ഇ​ഡി അ​​റ​​സ്റ്റ് ചെ​​യ്ത കെജ്‌രിവാ​​ളി​​ന് തി​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​നാ​​യി മെ​​യ് 10ന് ​​സു​​പ്രീം​​കോ​​ട​​തി ഇ​​ട​​ക്കാ​​ല ജാ​​മ്യം അ​​നു​​വ​​ദി​​ച്ചി​​രു​​ന്നു. തിര‍ഞ്ഞെടുപ്പ് കഴിഞ്ഞ് ജൂൺ രണ്ടിന് തിരകെ ജയിലിലേക്ക് മടങ്ങണമെന്നായിരുന്നു കോടതി നിർദേശം. മദ്യനയ അഴിമതി കേസിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറത്തിറങ്ങിയ കെജരിവാൾ 67 റോഡ്‌ഷോകളിലും റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുകയും വിവിധ മാധ്യമങ്ങൾക്ക് 30 അഭിമുഖങ്ങൾ നൽകുകയും ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com