കനത്ത മഴയിൽ ട്രാക്കിൽ മരം വീണു; ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെട്ടു

ഇന്ന് രാവിലെയോടെ തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനഃരാരംഭിച്ചു
കനത്ത മഴയിൽ ട്രാക്കിൽ മരം വീണു; ബെംഗളൂരു മെട്രോ സർവീസുകൾ  തടസ്സപ്പെട്ടു
Updated on

ബെം​ഗളൂരു: കനത്ത മഴയിൽ ട്രാക്കിൽ മരം വീണതോടെ ബെംഗളൂരു മെട്രോ സർവീസുകൾ തടസ്സപ്പെട്ടു. എംജി റോഡിനും ട്രിനിറ്റി സ്‌റ്റേഷനും ഇടയിലുള്ള മെട്രോ ട്രാക്കിൽ മരം ഒടിഞ്ഞുവീണതോടെ സർവീസ് നിർത്തിവയ്‌ക്കേണ്ടിവന്നു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. എംജി റോഡിനും ഇന്ദിരാനഗറിനും ഇടയിൽ ട്രെയിൻ സർവീസ് നിർത്തിവെച്ചെന്ന് ടിബിഎംആർസിഎൽ മുന്നറിയിപ്പ് നൽകി. ഇന്ന് രാവിലെയോടെ തടസ്സങ്ങള്‍ നീക്കി സര്‍വീസ് പുനഃരാരംഭിച്ചു.

സര്‍വീസ് തടസ്സപ്പെട്ട സമയം ഇന്ദിരാനഗറിനും വൈറ്റ്‌ഫീൽഡിനും ഇടയിലും എംജി റോഡിൽ നിന്ന് ചള്ളഘട്ടയിലേക്കുള്ള ഷോർട്ട് ലൂപ്പുകളിലുമാണ് സർവീസ് നടത്തിയത്. അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും പൊതുജന സഹകരണം ആവശ്യമാണെന്നും ബിഎംആർസിഎൽ പബ്ലിക് റിലേഷൻസ് വകുപ്പിലെ എക്‌സിക്യൂട്ടീവ് അസിസ്റ്റൻ്റ് ശ്രീവാസ് രാജഗോപാലൻ അഭ്യർഥിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com