ബെം​ഗളൂരിൽ റെക്കോർഡ് മഴ;133 വർഷത്തെ ചരിത്രം തിരുത്തി ഒറ്റ ദിവസം ലഭിച്ചത് ജൂണിൽ ലഭിക്കേണ്ട ശരാശരി മഴ

മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ജൂൺ അഞ്ച് വരെ ബെം​ഗളൂരുവിൽ യെല്ലാേ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്
ബെം​ഗളൂരിൽ റെക്കോർഡ് മഴ;133 വർഷത്തെ ചരിത്രം തിരുത്തി ഒറ്റ ദിവസം ലഭിച്ചത് ജൂണിൽ ലഭിക്കേണ്ട ശരാശരി മഴ
Updated on

ബെം​ഗളൂരു: ബെം​ഗളൂരു ന​ഗരത്തിൽ 24 മണിക്കൂറിനിടെ ലഭിച്ചത് റെക്കോർഡ് മഴയെന്ന് റിപ്പോർട്ട്. ജൂൺ മാസത്തിൽ ലഭിക്കേണ്ട ശരാശരി മഴയേക്കാൾ അധികം മഴയാണ് ഞായറാഴ്ച്ച മാത്രം ബെംഗളൂരുവിൽ ലഭിച്ചത്. ബെം​ഗളൂരുവിൽ 133 വർഷത്തിന് ശേഷമാണ് ഇത്ര മാത്രം മഴ ലഭിക്കുന്നത്.

ഏകദേശം 140.7 മില്ലി മീറ്റർ മഴയാണ് ഞായറാഴ്ച്ച മാത്രം ബെം​ഗളൂരുവിൽ പെയ്ത് ഇറങ്ങിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കണക്ക് പ്രകാരം ജൂൺ മാസം 110.3 മില്ലി മീറ്റർ മഴയാണ് ന​ഗരത്തിൽ ലഭിക്കേണ്ടത്. എന്നാൽ മൂന്നാം തിയതി ആയപ്പോഴേക്കും അധിക മഴയാണ് ലഭിച്ചത്. മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തിൽ ജൂൺ അഞ്ച് വരെ ബെം​ഗളൂരുവിൽ യെല്ലാേ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്രതീക്ഷിതമായി മഴ ലഭിച്ചതാേടെ ബെം​ഗളൂരു ന​ഗരം നിശ്ചലമാണ്. ന​ഗരത്തിലെ മെട്രോ സർവീസുകൾ ഉൾപ്പെടെ സ്തംഭിച്ചു. നിരവധി പ്രദേശങ്ങൾ വെള്ളക്കെട്ടിലായി. ന​ഗരത്തിൻ്റെ പല ഭാ​ഗങ്ങളിലായി നിരവധി മരങ്ങൾ കടപുഴകി വീണു. ഇതുമൂലം പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടു.

ബെം​ഗളൂരിൽ റെക്കോർഡ് മഴ;133 വർഷത്തെ ചരിത്രം തിരുത്തി ഒറ്റ ദിവസം ലഭിച്ചത് ജൂണിൽ ലഭിക്കേണ്ട ശരാശരി മഴ
മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകൾ ജീവനൊടുക്കി; മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com