'ബിജെപിക്ക് സീറ്റ് കുറയാൻ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവം'; മുതിർന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

400ലേറെ സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടാണ് ബിജെപിയും മോദിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്
'ബിജെപിക്ക് സീറ്റ് കുറയാൻ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവം'; മുതിർന്ന നേതാവ്
സുബ്രഹ്മണ്യന്‍ സ്വാമി
Updated on

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎക്കും ബിജെപിക്കും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ കഴിയാത്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാധിപത്യ സ്വഭാവം മൂലമാണെന്ന് വിമർശിച്ച് ബിജെപിയുടെ മുതിർന്ന നേതാവ് സുബ്രമണ്യൻ സ്വാമി. തിരിച്ചടി നേരിടുമെന്ന് പാർട്ടിക്ക് മുന്നറിയിപ്പ് നൽകിയിരുന്നെന്നും എന്നാൽ താൻ മുന്നോട്ട് വെച്ച നിർദേശങ്ങൾ നരേന്ദ്ര മോദി ചെവി കൊണ്ടില്ലെന്നും സുബ്രമണ്യൻ സ്വാമി പറഞ്ഞു. ഏകാധിപത്യ തീരുമാനങ്ങളായിരുന്നു മോദിയുടേതും അമിത് ഷായുടേതും. പത്ത് വർഷം ഭരിച്ച പാർട്ടിക്കെതിരെ ഭരണ വിരുദ്ധ വികാരമുണ്ടെന്ന് പറഞ്ഞിട്ട് അതിനെ ഉൾകൊള്ളാൻ തയ്യാറായില്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചു

ബിജെപി 220 സീറ്റ് നേടുമെന്നായിരുന്നു എന്റെ പ്രവചനം. അതിന് ഇപ്പോൾ ബിജെപി നേടിയ 237 സീറ്റുമായി വലിയ അന്തരമില്ല. താൻ മുന്നോട്ടുവെച്ച നിർദേശങ്ങൾക്ക് അനുസരിച്ച് ബിജെപി പ്രവർത്തിച്ചിരുന്നുവെങ്കിൽ പാർട്ടിക്ക് 300 സീറ്റിലേറെ നേടാൻ സാധിക്കുമായിരുന്നു. മോദിയുടെ ഏകാധിപത്യ സ്വഭാവം പാർട്ടിയെ പടുകുഴിയിലേക്ക് തള്ളിയിട്ടിരിക്കുകയാണെന്ന് സുബ്രമണ്യൻ സ്വാമി പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പി​ൽ 290 സീറ്റുകളാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം ലീഡ് നേടിയത്. കഴിഞ്ഞ തവണ എൻഡിഎക്ക് 353 സീറ്റുണ്ടായിരുന്നു. ഇൻഡ്യ സഖ്യം 235ലേക്ക് കുതിക്കുകയും ചെയ്തു. 400ലേറെ സീറ്റുകൾ നേടുമെന്ന് അവകാശപ്പെട്ടാണ് ബിജെപിയും മോദിയും തെരഞ്ഞെടുപ്പിനെ നേരിട്ടത്

'ബിജെപിക്ക് സീറ്റ് കുറയാൻ കാരണം മോദിയുടെ ഏകാധിപത്യ സ്വഭാവം'; മുതിർന്ന നേതാവ്
സുബ്രഹ്മണ്യന്‍ സ്വാമി
ഹിമാചൽ ഉപതിരഞ്ഞെടുപ്പ്; ആറിൽ നാല് സീറ്റും നേടി കോൺഗ്രസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com