കന്നിയങ്കത്തിൽ സ്റ്റാറായി കങ്കണ; മോദിയുടെ വിജയമെന്ന് പ്രതികരണം

2019 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് മാണ്ഡി.
കന്നിയങ്കത്തിൽ സ്റ്റാറായി കങ്കണ; മോദിയുടെ വിജയമെന്ന് പ്രതികരണം
Updated on

ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ കന്നി അങ്കത്തില്‍ നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്തിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാർഥി വിക്രമാദിത്യ സിങിനേക്കാള്‍ എഴുപതിനായിരത്തോളം വോട്ടുകൾ നേടിയാണ് കങ്കണയുടെ ജയം. മോദിയുടെ വിജയം കൂടിയാണിതെന്ന് കങ്കണ പ്രതികരിച്ചു.

2019 ല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിജയിച്ച സ്വരൂപ് ശര്‍മ്മയുടെ മരണത്തെ തുടര്‍ന്നുണ്ടായ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിടിച്ചെടുത്ത മണ്ഡലമാണ് മാണ്ഡി. മണ്ഡലം രൂപീകരിച്ച കാലത്ത് കോണ്‍ഗ്രസിന് വേരോട്ടമുണ്ടായിരുന്ന മണ്ഡലം 1989 ല്‍ ബിജെപി പിടിച്ചെടുക്കുകയായിരുന്നു. പിന്നീടിങ്ങോട്ട് ബിജെപിയും കോണ്‍ഗ്രസും മാറി മാറി വിജയിച്ച മാണ്ഡിയില്‍ ഇത്തവണ കങ്കണയെ ഇറക്കി പിടിച്ചെടുക്കലായിരുന്നു ബിജെപിയുടെ ലക്ഷ്യം.

കങ്കണയുടെ ജന്മനാട് കൂടിയാണിത്. മണാലിക്കടുത്തുള്ള ഭാംബ്ലയാണ് കങ്കണയുടെ ജന്മസ്ഥലം. മാണ്ഡി ജില്ലയിലാണിത്. കങ്കണയുടെ അച്ഛനോ അമ്മയ്ക്കോ രാഷ്ട്രീയമായി നേരിട്ട് ബന്ധമില്ലങ്കിലും അവരുടെ മുതു മുത്തച്ഛന്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് നിയമസഭാംഗമായിരുന്നു.

കഴിഞ്ഞ വര്‍ഷം ബിലാസ്പൂരില്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത കങ്കണ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനും എത്തിയിരുന്നു. അന്ന് ജയ്ശ്രീരാം വിളിച്ചത് സോഷ്യല്‍മീഡിയയില്‍ വലിയ പ്രചാരണം നേടിയതിന് പിന്നാലെയാണ് സ്ഥാനാര്‍ത്ഥി സാധ്യത ചര്‍ച്ചയിലേക്ക് കങ്കണ എത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com