റായ്ബറേലിയിൽ സോണിയയുടെ 2019 ലെ റെക്കോർഡ് ലീഡ് മറികടന്ന് രാഹുൽ ഗാന്ധി

റായ്ബറേലി മണ്ഡലത്തിൽ ആദ്യമായി മത്സരിച്ച രാഹുൽ ഗാന്ധി വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർത്ഥിയെക്കാൾ മുന്നിലായിരുന്നു
റായ്ബറേലിയിൽ സോണിയയുടെ 2019 ലെ  റെക്കോർഡ് ലീഡ് 
മറികടന്ന് രാഹുൽ ഗാന്ധി
Updated on

ലഖ്‌നൗ: വോട്ട് ഭൂരിപക്ഷത്തിൽ സോണിയ ഗാന്ധിയെയും മറികടന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 2019 ൽ റായ്ബറേലിയിൽ സോണിയ ഗാന്ധി വിജയിച്ച 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തെ വലിയ മാർജിനിലാണ് രാഹുൽ ഗാന്ധി മറികടന്നത്. റായ്ബറേലി മണ്ഡലത്തിൽ ആദ്യമായി മത്സരിച്ച രാഹുൽ ഗാന്ധി വോട്ടെണ്ണലിൻ്റെ തുടക്കം മുതൽ ബിജെപി സ്ഥാനാർത്ഥിയെക്കാൾ മുന്നിലായിരുന്നു. ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെതിരെ 3,88,742 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് രാഹുൽ വിജയിച്ചത്.

2004 മുതൽ 2019 വരെ ഗാന്ധി കുടുംബത്തിന്റെ മറ്റൊരു വിശ്വസ്ത സീറ്റായിരുന്ന അമേഠിയിലായിരുന്നു രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കഴിഞ്ഞ തവണ ബിജെപിയുടെ കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയോട് അമേഠിയിൽ തോറ്റു. റായ്ബറേലിയിൽ വർഷങ്ങളായി മത്സരിച്ചിരുന്ന സോണിയ ഗാന്ധി രാജ്യസഭയിലേക്ക് മാറിയതോടെ മണ്ഡലത്തിൽ മത്സരിക്കാൻ രാഹുലെത്തി. റായ്ബറേലിക്ക് പുറമെ രാഹുൽഗാന്ധി കേരളത്തിലെ വയനാട്ടിലും ഇത്തവണ മത്സരിച്ചിരുന്നു. 3 ,64, 422 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട്ടിൽ രാഹുൽ ഗാന്ധി വിജയിച്ചത്.

റായ്ബറേലിയിൽ സോണിയയുടെ 2019 ലെ  റെക്കോർഡ് ലീഡ് 
മറികടന്ന് രാഹുൽ ഗാന്ധി
ഹിമാചൽ ഉപതിരഞ്ഞെടുപ്പ്; ആറിൽ നാല് സീറ്റും നേടി കോൺഗ്രസ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com