'ശര്‍മ്മിളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം'; ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം

ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന കടപ്പ ലോക്‌സഭ മണ്ഡലവും കോണ്‍ഗ്രസിനെ പിന്തുണച്ചില്ല.
'ശര്‍മ്മിളയെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണം'; ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസിലെ ഒരു വിഭാഗം
Updated on

വിജയവാഡ: ആന്ധ്രപ്രദേശ് പിസിസി അദ്ധ്യക്ഷ വൈ എസ് ശര്‍മ്മിള സംസ്ഥാനത്തെ പാര്‍ട്ടി പ്രവര്‍ത്തകരെയും സ്ഥാനാര്‍ത്ഥികളെയും അവഗണിച്ചതായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍. നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് ശര്‍മ്മിളക്കെതിരെ നേതാക്കള്‍ രംഗത്തെത്തിയത്. സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ശര്‍മ്മിള പ്രചരണത്തിനിറങ്ങിയില്ലെന്നും ഫണ്ട് അനുവദിച്ചില്ലെന്നും അവര്‍ ആരോപിച്ചു.

വ്യാഴാഴ്ച വിമത നേതാക്കള്‍ വിജയവാഡയില്‍ യോഗം ചേരുകയും തിരഞ്ഞെടുപ്പ് വിശകലനം നടത്തുകയും ചെയ്തു. ശര്‍മ്മിള സീറ്റുകള്‍ വിറ്റെന്ന് എപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സുങ്കര പദ്മശ്രീ ആരോപിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചരണം നടത്തിയില്ല. ഫണ്ട് നല്‍കിയില്ല. ശര്‍മ്മിള കടപ്പ ജില്ലയില്‍ മാത്രം കേന്ദ്രീകരിച്ചു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികളില്‍ നിന്ന് ശര്‍മ്മിള പണം സ്വീകരിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കിയില്ലെന്നും പദ്മശ്രീ ആരോപിച്ചു.

ശര്‍മ്മിളയെ സംസ്ഥാന അദ്ധ്യക്ഷയാക്കിയപ്പോള്‍ നിശബ്ദത പാലിച്ചു. കാരണം രാഹുല്‍ ഗാന്ധിയോട് തങ്ങള്‍ക്ക് ബഹുമാനമുണ്ട്. പക്ഷെ ശര്‍മ്മിള കോണ്‍ഗ്രസിനെ കുറച്ചു മാസങ്ങള്‍ കൊണ്ട് നശിപ്പിച്ചു. ശര്‍മ്മിള രാജിവെക്കണം. എപിസിസി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പുതിയ നേതാവിനെ നിയമിക്കണമെന്നും പദ്മശ്രീ ആവശ്യപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് ആന്ധ്രയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നു. ഏറെ പ്രതീക്ഷ വച്ചു പുലര്‍ത്തിയിരുന്ന കടപ്പ ലോക്‌സഭ മണ്ഡലവും കോണ്‍ഗ്രസിനെ പിന്തുണച്ചില്ല. കടപ്പയില്‍ ശര്‍മ്മിളയായിരുന്നു സ്ഥാനാര്‍ത്ഥി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com