'ചട്ണീസിലെ' ചട്ണിയില്‍ മുടി; പോസ്റ്റുമായി യുവാവ്, 5,000 രൂപ പിഴ

തെലങ്കാനയിലെ എഎസ് റാവു നഗറില്‍ സ്ഥിതി ചെയ്യുന്ന ജനപ്രിയ റസ്റ്റോറന്റായ 'ചട്ണീസി'ലായിരുന്നു സംഭവം
'ചട്ണീസിലെ' ചട്ണിയില്‍ മുടി; പോസ്റ്റുമായി യുവാവ്, 5,000 രൂപ പിഴ
Updated on

തെലങ്കാന: റസ്‌റ്റോറന്റുകളില്‍ നിന്ന് വൃത്തിയില്ലാത്ത ഭക്ഷണം കിട്ടുന്നത് പലപ്പോഴും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു യുവാവിന്റെ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്.

തെലങ്കാനയിലെ എഎസ് റാവു നഗറില്‍ സ്ഥിതി ചെയ്യുന്ന ജനപ്രിയ റെസ്റ്റോറന്റായ 'ചട്ണീസി'ലായിരുന്നു സംഭവം. ശ്രീഖണ്ഡേ ഉമേഷ് കുമാര്‍ എന്ന ഉപഭോക്താവാണ് ഇത് എക്‌സില്‍ കുറിച്ചത് 'ഇസിഐഎല്ലിലെ രാധികയ്ക്കടുത്തുള്ള എ എസ് റാവു നഗറിലെ 'ചട്‌ണീസി'ലെ ചട്ണിയില്‍ ഒരു മുടി കണ്ടെത്തി. ഇത് ചട്ണീസ് മാനേജറുടെ ശ്രദ്ധയില്‍പ്പെടുത്തി, അദ്ദേഹം അത് കൊണ്ട് പോവുകയും ആ ഭക്ഷണത്തിന് പകരം ഒരു പുതിയ ഭക്ഷണം നല്‍കുകയും ചെയ്തു. എന്നിരുന്നാലും, അതൊരു അസുഖകരമായ അനുഭവമായിരുന്നു.' കുറിപ്പിനൊപ്പം അദ്ദേഹം ഭക്ഷണത്തിന്റെ ബില്ലും മറ്റ് ചിത്രങ്ങളും പങ്കുവച്ചു. ഇഡ്ഡലി, ദോശ, മിനറല്‍ വാട്ടര്‍, തുടങ്ങിയവയാണ് അദ്ദേഹം വാങ്ങിച്ചത്. ബില്‍ത്തുക 522 രൂപ', എന്നാണ് കുറിപ്പ്.

കൂടാതെ, റസ്റ്റോറന്റില്‍ വിതരണം ചെയ്യുന്ന പായ്ക്ക് ചെയ്ത വെള്ളത്തിന്റെ കുപ്പിയിലെ ടിഡിഎസിന്റെ അളവ് അദ്ദേഹം ചോദ്യം ചെയ്തു. ''ഞാന്‍ ചട്ണിയില്‍ നിന്ന് വാങ്ങിയ ബിസ്ലെരി വാട്ടര്‍ ബോട്ടില്‍. എന്റെ വീട്ടില്‍ പരിശോധിച്ചപ്പോള്‍ ടിഡിഎസ് റേറ്റിംഗുകള്‍ 80, 75, 74 എന്നിങ്ങനെയായിരുന്നു. മൂല്യങ്ങള്‍ 75-ല്‍ താഴെയാണെങ്കില്‍ അത് പോര്‍ട്ടബിള്‍ ആണോ? എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.

സംഭവത്തില്‍ പ്രതികരിച്ച ഭക്ഷ്യസുരക്ഷാ വകുപ്പ് സെക്ഷന്‍ 674 പ്രകാരം ഹൈദരാബാദിലെ റസ്റ്റോറന്റിന് 5,000 രൂപ പിഴ ചുമത്തി. ഭക്ഷ്യസുരക്ഷാ വകുപ്പ് ഹൈദരാബാദിലെ റസ്റ്റോറന്റുകളില്‍ റെയ്ഡ് നടത്തുകയും നിയമലംഘനം നടത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com