പവന്‍ കല്ല്യാണ്‍ ഉപമുഖ്യമന്ത്രി; ആന്ധ്രയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

മുതിര്‍ന്ന നേതാവ് കെ അച്ചന്‍നായിഡു കൃഷിയും അനുബന്ധ വകുപ്പുകളുടെയും മന്ത്രിയാവും
പവന്‍ കല്ല്യാണ്‍ ഉപമുഖ്യമന്ത്രി; ആന്ധ്രയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു
Updated on

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് ഉപ മുഖ്യമന്ത്രിയായി ജനസേന പാര്‍ട്ടി നേതാവ് പവന്‍ കല്ല്യാണ്‍ ചുമതലയേറ്റു. മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിച്ചു. ഉപമുഖ്യമന്ത്രിയായ പവന്‍ കല്ല്യാണിന് ഗ്രാമ വികസനം, വനം, പരിസ്ഥിതി വകുപ്പുകള്‍ നല്‍കി. ടിഡിപി ദേശീയ ജനറല്‍ സെക്രട്ടറി നാര ലോകേഷിന് ഐ ടി ഇലക്ട്രോണിക്‌സ് ആന്റ് കമ്മ്യണിക്കേഷന്‍ വകുപ്പിന്റെ ചുമതലകള്‍ നല്‍കി.

മുതിര്‍ന്ന നേതാവ് കെ അച്ചന്‍നായിഡു കൃഷിയും അനുബന്ധ വകുപ്പുകളുടെയും മന്ത്രിയാവും. അനിത വാംഗലപ്പുടിയാണ് ആഭ്യന്തര മന്ത്രി. കഴിഞ്ഞ ജഗന്‍ മോഹന്‍ റെഡ്ഡി സര്‍ക്കാരിലും വനിതാ മന്ത്രിയായിരുന്നു ആഭ്യന്തരം കൈകാര്യം ചെയ്തിരുന്നത്. മുതിര്‍ന്ന നേതാവ് പയ്യാവുള കേശവ് ധനകാര്യമന്ത്രിയാവും.

ബിജെപി നേതാവ് വൈ സത്യകുമാറിനാണ് ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പുകള്‍ നല്‍കിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com