ഞങ്ങളില്‍ വല്ല്യേട്ടന്‍ ഇല്ല; മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കും

പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ തിരിച്ച് സ്വാഗതം ചെയ്യില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു
ഞങ്ങളില്‍ വല്ല്യേട്ടന്‍ ഇല്ല; മഹാരാഷ്ട്രയില്‍ മഹാവിഘാസ് അഘാഡി സഖ്യം ഒന്നിച്ച് മത്സരിക്കും
Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും ഒന്നിച്ച് മത്സരിക്കുമെന്ന് മഹാവിഘാസ് അഘാഡി സഖ്യം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടാനായതിന്റെ ആത്മവിശ്വാസമാണ് ഒരുമിച്ച് മുന്നേറമെന്ന തീരുമാനത്തില്‍ ശിവസേന -എന്‍സിപി -കോണ്‍ഗ്രസ് സഖ്യം എത്തിയത്. തങ്ങള്‍ക്കിടയില്‍ 'വല്ല്യേട്ടന്‍' ഇല്ലെന്നും ഓരോ സീറ്റും പരിശോധിച്ച് മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കുമെന്നും എന്‍സിപി നേതാവ് ശരദ് പവാര്‍, ശിവസേന നേതാവ് ഉദ്ധവ് താക്കറെ, കോണ്‍ഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാന്‍, ബാലാ സാഹേബ് തോറത്ത്, എന്നിവര്‍ പറഞ്ഞു.

പ്രാദേശിക പാര്‍ട്ടികളെ സഖ്യത്തിലേക്ക് അടുപ്പിക്കാനുള്ള ശ്രമവും നടത്തും. ചെറുകിട പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയാവും തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. 'നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ച്ചകള്‍ ഇന്ന് ആരംഭിച്ചു. മെറിറ്റിന്റെ അടിസ്ഥാനത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തും. സഖ്യത്തില്‍ മൂന്ന് പാര്‍ട്ടികള്‍ക്കും തുല്ല്യപ്രധാന്യമാണ്. വല്ല്യേട്ടന്‍ ഇല്ല. ഓരോ സീറ്റും പരിശോധിച്ച് സീറ്റ് വിഭജന ചര്‍ച്ചകള്‍ നടത്തും.' പൃഥ്വിരാജ് ചവാന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്നും പുറത്തുപോയവരെ തിരിച്ച് സ്വാഗതം ചെയ്യില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന ഷിന്‍ഡെ വിഭാഗത്തെ ഉന്നംവെച്ചായിരുന്നു പ്രതികരണം. തന്നെയും പാര്‍ട്ടിയെയും ഉപേക്ഷിച്ച് പോയവരെ തിരിച്ചുസ്വാഗതം ചെയ്യില്ലെന്നായിരുന്നു താക്കറെ വ്യക്തമാക്കിയത്. ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 48 സീറ്റില്‍ 30 സീറ്റില്‍ എംവിഎ സഖ്യത്തിലെ സ്ഥാനാര്‍ത്ഥികള്‍ക്കായിരുന്നു വിജയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com