തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു

സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
തീപിടിച്ചെന്ന് വ്യാജ സന്ദേശം; ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു
Updated on

റാഞ്ചി: ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹത്തെ തുടർന്ന് ട്രെയിനിൽ നിന്ന് ചാടിയ യാത്രക്കാർ എതിർദിശയിൽ വന്ന ഗുഡ്‌സ് ട്രെയിനിടിച്ച് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 8-ന് ജാർഖണ്ഡിൽ ധൻബാദ് ഡിവിഷനു കീഴിലെ കുമണ്ഡിഹ് റെയിൽവേ സ്റ്റേഷനു സമീപമാണ് അപകടമുണ്ടായത്. സാസാറാം–റാഞ്ചി ഇന്റർസിറ്റി എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്.

ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് ആരോ സ്റ്റേഷൻ മാസ്റ്ററെ വിളിച്ചു പറഞ്ഞതിനെത്തുടർന്ന് സ്റ്റേഷനു സമീപം ട്രെയിൻ നിർത്തിയിടുകയായിരുന്നു. ഇതോടെ യാത്രക്കാര്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ചിലർ പുറത്തേക്കു ചാടി പാളം മുറിച്ചുകടന്നതും ചരക്കുവണ്ടിയിടിക്കുകയായിരുന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. എഞ്ചിനിൽ തീപിടിച്ചെന്ന അഭ്യൂഹം പെട്ടെന്ന് പരന്നതായും ഇതോടെ ട്രെയിനിൽ യാത്ര ചെയ്തിരുന്ന യാത്രക്കാർ പരിഭ്രാന്തരായതായും ദൃക്‌സാക്ഷി പറയുന്നു. എന്നാൽ ട്രെയിനിന് തീ പിടിച്ചിരുന്നില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com