ബംഗാൾ:ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് സീറ്റില്‍ കോൺഗ്രസ് മത്സരിക്കും; സിപിഐഎമ്മിന് രണ്ടില്‍ പിന്തുണ

ബാഗ്ദയിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള കോൺഗ്രസിൻ്റെ തീരുമാനം ഇവിടെ കോൺഗ്രസ്-ഇടതുമുന്നണി സഖ്യം ഉണ്ടാവില്ല എന്നും വ്യക്തമാക്കുന്നു
ബംഗാൾ:ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ട് സീറ്റില്‍ കോൺഗ്രസ് മത്സരിക്കും; സിപിഐഎമ്മിന് രണ്ടില്‍ പിന്തുണ
Updated on

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ജൂലൈ 10-ന് നടക്കാനിരിക്കുന്ന നാല് ഉപതിരഞ്ഞെടുപ്പുകളിൽ രണ്ട് സീറ്റുകളിൽ മത്സരിക്കുമെന്നും ബാക്കിയുള്ള രണ്ട് സീറ്റുകളിൽ സിപിഐ എം സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്നും കോൺഗ്രസ്. നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ചിലും നോർത്ത് 24 പർഗാനാസ് ജില്ലയിലെ ബാഗ്ദയിലും സ്ഥാനാർത്ഥികളെ നിർത്താൻ പാർട്ടി തീരുമാനിച്ചതായി ഒരു മുതിർന്ന സംസ്ഥാന കോൺഗ്രസ് നേതാവ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി രണഘട്ട് ദക്ഷിണ്, മണിക്തല എന്നിവിടങ്ങളിൽ സിപിഐഎം സ്ഥാനാർത്ഥികളുടെയും ബഗ്ദയിലെ മുന്നണി സഖ്യകക്ഷിയായ ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്കിൽ നിന്നുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെയും പേരുകൾ പ്രഖ്യാപിച്ചിരുന്നു. ബാഗ്ദയിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള കോൺഗ്രസിൻ്റെ തീരുമാനം ഇവിടെ കോൺഗ്രസ്-ഇടതുമുന്നണി സഖ്യം ഉണ്ടാവില്ല എന്നും വ്യക്തമാക്കുന്നു.

''അടുത്തിടെ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൂച്ച് ബിഹാറിൽ കോൺഗ്രസിനെതിരെ ഫോർവേഡ് ബ്ലോക്ക് തങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്തി. അതിനാൽ ഇത്തവണ ബാഗ്ദയിൽ ഞങ്ങളുടെ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചു, ”സംസ്ഥാന കോൺഗ്രസ് നേതാവ് പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com