വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്കരണം; എഐഎഡിഎംകെയെ വിമർശിച്ച് പി ചിദംബരം

മുകളിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ബിജെപി സ്ഥാനാർഥിയെ നിർത്താത്തതെന്നായിരുന്നു ചിദംബരത്തിന്റെ വിമർശനം
വിക്രവണ്ടി ഉപതിരഞ്ഞെടുപ്പ് ബഹിഷ്കരണം; എഐഎഡിഎംകെയെ വിമർശിച്ച് പി ചിദംബരം
Updated on

ന്യൂഡൽഹി: വിക്രവണ്ടി നിയമസഭാ ഉപതിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള എഐഎഡിഎംകെയുടെ തീരുമാനത്തെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം. മുകളിൽ നിന്നും ലഭിച്ച നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് എഐഎഡിഎംകെ സ്ഥാനാർഥിയെ നിർത്താത്തതെന്നായിരുന്നു ചിദംബരത്തിന്റെ വിമർശനം. എൻഡിഎ സ്ഥാനാർഥിയെ വിജയിപ്പിക്കുന്നതിന് വേണ്ടിയാണ് എടപ്പാടി പളനിസ്വാമി വിഭാഗം ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ നിർത്താത്തതെന്നും അദ്ദേഹം പറഞ്ഞു. എക്സിലൂടെയായിരുന്നു പ്രതികരണം.

എൻഡിഎക്ക് വേണ്ടി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പിഎംകെ സ്ഥാനാർഥിയുടെ വിജയത്തിനായാണ് എഐഎഡിഎംകെ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നത്. ഡിഎംകെ സ്ഥാനാർഥിയുടെ വിജയത്തിനായി ഇൻഡ്യ സഖ്യം പ്രയത്നിക്കണമെന്നും പി ചിദംബരം പറഞ്ഞു. പിഎംകെയാണ് സീറ്റിൽ എൻഡിഎക്കായി മത്സരിക്കുന്നത്. അൻബുമണിയാണ് മണ്ഡലത്തിലെ പിഎംകെ സ്ഥാനാർഥി. ഡിഎംകെയുടെ പുഗഴേന്തി മരിച്ചതിനെ തുടർന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂലൈ പത്തിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ജൂലൈ 13-ന് നടക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com