പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയ്ക്ക്; റിപ്പോർട്ട്

പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠന റിപ്പോർട്ട്
പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയ്ക്ക്; റിപ്പോർട്ട്
Updated on

ന്യൂഡൽഹി: പാകിസ്ഥാനെക്കാൾ കൂടുതൽ ആണവായുധങ്ങൾ ഇന്ത്യയ്ക്കുണ്ടെന്ന് സ്റ്റോക്ക്‌ഹോം ഇൻ്റർനാഷണൽ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പഠന റിപ്പോർട്ട്. ചൈന അവരുടെ ആണവായുധശേഖരം ഉയർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. 2023 ജനുവരിയിൽ 410 ആയിരുന്ന ആണവായുധങ്ങൾ 2024 ജനുവരിയിൽ 500 ആയാണ് ഉയർന്നത്. 2024 ജനുവരി പ്രകാരം ഇന്ത്യയിൽ 172 ആണവായുധങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ഇത് പാകിസ്ഥാനെക്കാൾ കൂടുതലാണ്.

2023-ൽ ഇന്ത്യ അതിൻ്റെ ആണവായുധശേഖരം ചെറിയ തോതിൽ വികസിപ്പിച്ചതായി റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ലോകം രണ്ട് യുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യ, പാകിസ്ഥാൻ, ചൈന എന്നിവയുൾപ്പെടെ ഒമ്പത് ആണവായുധ രാജ്യങ്ങൾ തങ്ങളുടെ ആണവായുധങ്ങൾ നവീകരിക്കുന്നത് തുടരുന്നതായി കണ്ടെത്തിയത്. അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ഉത്തര കൊറിയ, ഇസ്രായേൽ എന്നിവയാണ് റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന മറ്റ് രാജ്യങ്ങൾ.

എല്ലാ ആണവായുധങ്ങളുടെയും 90 ശതമാനവും റഷ്യയും യുഎസും ചേർന്നാണെന്നും നിരവധി രാജ്യങ്ങൾ 2023-ൽ പുതിയ ആണവായുധ ശേഷിയുള്ള ആയുധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com