ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി, രേണുകാസ്വാമി കൊലക്കേസിൽ നീതി ലഭിക്കണം: കിച്ചാ സുദീപ്

'തെരുവിൽക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം'
ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി, രേണുകാസ്വാമി കൊലക്കേസിൽ നീതി ലഭിക്കണം: കിച്ചാ സുദീപ്

ബെംഗളുരു: കന്നഡ നടൻ ദർശൻ പ്രതിയായ രേണുകാസ്വാമി കൊലക്കേസിൽ ഇരയ്ക്ക് നീതി ലഭിക്കണമെന്ന് നടൻ കിച്ചാ സുദീപ്. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ ഭാര്യക്കും അവർക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞിനും നീതി ലഭിക്കണമെന്ന് സുദീപ് മാധ്യമങ്ങളോട് പറഞ്ഞു. കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കിയെന്നും ജനങ്ങൾ ഒന്നടങ്കം കുറ്റപ്പെടുത്തുകയാണെന്നും കുറ്റം ചെയ്തയാൾക്ക് ശിക്ഷ കിട്ടിയാലേ ജനങ്ങളിൽനിന്ന് ക്ലീൻ ചിറ്റ് ലഭിക്കൂവെന്നും സുദീപ് വ്യക്തമാക്കി. അറസ്റ്റിലായ നടൻ ദർശൻ തൂഗുദീപയുടെ പേര് പരാമർശിക്കാതെയായിരുന്നു സുദീപിന്റെ പ്രതികരണം.

'മാധ്യമങ്ങളിൽ വരുന്നതു മാത്രമാണ് നമുക്കറിയാവുന്നത്. കാരണം നമ്മളാരും വിവരം തിരക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്നില്ലല്ലോ. സത്യം മറനീക്കിക്കൊണ്ടുവരാൻ മാധ്യമങ്ങളും പൊലീസും പരിശ്രമിക്കുന്നുണ്ട്. അക്കാര്യത്തിൽ യാതൊരു സംശയവുമില്ല. കൊല്ലപ്പെട്ടയാളുടെ കുടുംബവും ഭാര്യയും നീതി അർഹിക്കുന്നുണ്ട്. തെരുവിൽക്കിടന്ന് മരിച്ച രേണുകാസ്വാമിക്ക് നീതി ലഭിക്കണം. അയാളുടെ ജനിക്കാനിരിക്കുന്ന കുഞ്ഞിന് നീതി കിട്ടണം. ഈ കേസിൽ നീതി വിജയിക്കണം' കിച്ചാ സുദീപ് പറഞ്ഞു.

രേണുകാസ്വാമിയുടെ കൊലപാതകവും പിന്നാലെ നടൻ ദർശനെ അറസ്റ്റ് ചെയ്തതും കന്നഡ ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി. സിനിമ എന്നാൽ ഒന്നോ രണ്ടോ ആളുകളല്ല. ഒരുപാട് താരങ്ങൾ ഉൾപ്പെടുന്ന മേഖലയാണിത്. കുറ്റവാളി ശിക്ഷിക്കപ്പെട്ടാലേ ഇൻഡസ്ട്രിക്ക് ആശ്വാസമാകൂ എന്നും സുദീപ് കൂട്ടിച്ചേർത്തു.

ചലച്ചിത്ര മേഖലയ്ക്ക് ചീത്തപ്പേരുണ്ടാക്കി, രേണുകാസ്വാമി കൊലക്കേസിൽ നീതി ലഭിക്കണം: കിച്ചാ സുദീപ്
പഞ്ചാബി താളത്തിൽ ഭൈരവയുടെ ആട്ടം, 'കല്‍ക്കി 2898 എ ഡി'പുതിയ ഗാനം പുറത്തിറങ്ങി

നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലായിരുന്നു കന്നഡ നടൻ ദർശൻ തൂഗുദീപ അറസ്റ്റിലായത്. ദർശനും കൂട്ടാളികളും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയ രേണുകാസ്വാമിയുടെ ശരീരത്തിൽ 15 മുറിവുകളാണ് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്. തലയിലും വയറിലും നെഞ്ചിലും മറ്റു ഭാഗങ്ങളിലും മുറിവുകളും പാടുകളും ഉണ്ടായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ രേണുകാസ്വാമിയുടെ തല മിനി ട്രക്കിൽ ഇടിച്ചതായും പറയുന്നുണ്ട്. ബെംഗളൂരുവിലെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഒരു മിനി ട്രക്ക് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ടയാളെ പീഡിപ്പിക്കാൻ ഉപയോഗിച്ച മരത്തടികൾ, ലെതർ ബെൽറ്റ്, കയർ എന്നിവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ദർശനും പവിത്രയ്ക്കും പുറമെ 11 പേർ കേസിൽ പൊലീസ് കസ്റ്റഡ‍ിയിലാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com