അപൂർവ രോഗം; ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമായി

90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്
അപൂർവ രോഗം; ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമായി
Updated on

മുംബൈ: കേൾവിശക്തി നഷ്ടമായെന്ന് വെളിപ്പെടുത്തി ബോളിവുഡ് ഗായിക അൽക്ക യാഗ്നിക്. വൈറൽ ബാധയെത്തുടർന്ന് തന്റെ കേൾവിക്കു തകരാർ സംഭവിച്ചെന്നും ഇപ്പോൾ ചികിത്സയിലാണെന്നും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് ഗായിക ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'എന്‍റെ എല്ലാ ആരാധകർക്കും സുഹൃത്തുക്കൾക്കും വേണ്ടി. ഏതാനും ആഴ്ചകൾക്കുമുമ്പ്, ഒരു വിമാന യാത്രയ്ക്ക് ശേഷം പെട്ടെന്ന് എനിക്കൊന്നും കേള്‍ക്കാതായി. ഈ അപ്രതീക്ഷിത സംഭവത്തിന് ശേഷം ആഴ്ചകളെടുത്ത് ധൈര്യം സംഭരിച്ചാണ് എന്നെ അന്വേഷിക്കുന്നവരോട് കാര്യങ്ങള്‍ പറയാന്‍ തീരുമാനിച്ചതെന്ന്' അൽക്ക പറയുന്നു.

വൈറസ് ബാധ മൂലമുള്ള അപൂർവ സെൻസറി ന്യൂറൽ നാഡി പ്രശ്നമാണ് ബാധിച്ചത്. ഇതിനാല്‍ ശ്രവണ ശക്തി നഷ്ടമായി എന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ ആദ്യം പൂര്‍ണ്ണമായി തളര്‍ത്തി. ഞാൻ അതുമായി പൊരുത്തപ്പെടാൻ ശ്രമിക്കുകയാണ് ഇപ്പോള്‍. നിങ്ങളുടെ പിന്തുണയും പ്രാര്‍ത്ഥനയും കൂടെ വേണമെന്നും അൽക്ക യാഗ്നിക് പറഞ്ഞു.

അപൂർവ രോഗം; ഗായിക അൽക യാഗ്നിക്കിന് കേള്‍വി ശക്തി നഷ്ടമായി
റീമേക്ക് ചെയ്ത് സിനിമയെ കൊന്നു, ഇങ്ങനെ നശിപ്പിക്കരുത്; ‘ബാംഗ്ലൂർ ഡെയ്സ്’ റീമേക്കിനെതിരെ ആരാധകർ

ഇള അരുണ്‍, സോനു നിഗം അടക്കം സംഗീത രംഗത്തെ പ്രമുഖരും സഹപ്രവര്‍ത്തകരും അൽക യാഗ്നിക്കിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ഏഴ് ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ മികച്ച അൽക്ക നേടിയിട്ടുണ്ട്. 550 ൽ പരം ഇന്ത്യൻ ചലച്ചിത്രങ്ങൾക്ക് പിന്നണി പാടിയിട്ടുണ്ട്. 90കളിലെ അൽക്ക യാഗ്നിക് പ്രണയ ഗാനങ്ങൾ ഇന്നും സംഗീതാസ്വാദകർക്കു പ്രിയപ്പെട്ടവയാണ്. ബോളിവുഡിൽ ഏറ്റവുമധികം സോളോ ഗാനങ്ങൾ പാടിയ ഗായികമാരിൽ ഒരാളാണ് അൽക്ക യാഗ്നിക്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com