വന്ദേ ഭാരത് എക്‌സ്പ്രസിൽ ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ; പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ

എക്‌സ്‌പ്രസിൽ യാത്ര ചെയ്യുമ്പോള്‍ ലഭിച്ച ഭക്ഷണത്തില്‍ പാറ്റയെ കിട്ടിയതിൻ്റെ ദ്യശ്യങ്ങൾ വിദിത് വർഷ്‌ണി എന്നയാളാണ് ചിത്രം സഹിതം എക്സില്‍ പോസ്റ്റിട്ടത്
വന്ദേ ഭാരത് എക്‌സ്പ്രസിൽ ലഭിച്ച ഭക്ഷണത്തിൽ ചത്ത പാറ്റ; പ്രതികരണവുമായി ഇന്ത്യൻ റെയിൽവേ
Updated on

ഡൽഹി : വന്ദേ ഭാരത് എക്‌സ്പ്രസിൽ യാത്രക്കാര്‍ക്ക് നല്‍കിയ ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തി. ഭോപ്പാലിൽ നിന്ന് ആഗ്രയിലേക്ക് സഞ്ചരിച്ച ദമ്പതികൾ വാങ്ങിയ ഭക്ഷണത്തിലാണ് പാറ്റയെ കണ്ടെത്തിയത്. എക്‌സ്‌പ്രസിൽ യാത്ര ചെയ്യവേ തന്‍റെ  അമ്മാവനും അമ്മായിക്കും ലഭിച്ച ഭക്ഷണത്തില്‍ നിന്ന് പാറ്റയെ കിട്ടിയതിൻ്റെ ദ്യശ്യങ്ങൾ വിദിത് വർഷ്‌ണി എന്നയാളാണ് എക്സില്‍ പോസ്റ്റിട്ടത്. ഈ വിഷയത്തില്‍ കർശനമായ നടപടിയെടുക്കണണെന്നും ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

വിദിത് പോസ്റ്റ് പങ്കിട്ട് രണ്ട് ദിവസത്തിന് ശേഷം ഐആര്‍സിടിസി ഖേദം പ്രകടിപ്പിച്ച് രം​ഗത്തെത്തി. അനുയോജ്യമായ പിഴ ചുമത്തിയിട്ടുണ്ടെന്നും ഐആര്‍സിടിസി അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാർക്ക് വേണ്ടിയുള്ള ഔദ്യോഗിക അക്കൗണ്ടായ റെയിൽവേ സേവയും വിദിത്തിന്‍റെ പരാതിയോട് പ്രതികരിച്ചു. ഈ സംഭവം റെയിൽവേയിൽ വിളമ്പുന്ന ഭക്ഷണത്തിന്‍റെ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയർത്തിയിരിക്കുകയാണ്.

WEB 11

Related Stories

No stories found.
logo
Reporter Live
www.reporterlive.com