'രാജ്യത്തെ വിദ്യാഭ്യാസം മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതി കൊടുത്തു'; പ്രിയങ്കഗാന്ധി

നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്കഗാന്ധി
'രാജ്യത്തെ വിദ്യാഭ്യാസം മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും തീറെഴുതി കൊടുത്തു'; പ്രിയങ്കഗാന്ധി
Updated on

ന്യൂഡല്‍ഹി: നീറ്റ്-യുജി ഉള്‍പ്പെടെയുള്ള ദേശീയ മത്സര പരീക്ഷകളിലെ ക്രമക്കേടുകളില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കു തീറെഴുതി കൊടുത്തുവെന്നും കുട്ടികളുടെ ഭാവി യോഗ്യതയില്ലാത്തവരുടെയും അത്യാഗ്രഹികളുടെയും കൈയിലെത്തിയതാണ് പേപ്പര്‍ ചോര്‍ച്ചയ്ക്ക് കാരണമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.

'ഇന്ന് രാജ്യത്തെ പ്രധാനപ്പെട്ട ചില പരീക്ഷകളുടെ അവസ്ഥ ഇതാണ്. ബി.ജെ.പിയുടെ ഭരണത്തിന് കീഴില്‍ വിദ്യാഭ്യാസ സമ്പ്രദായം മുഴുവന്‍ മാഫിയകള്‍ക്കും അഴിമതിക്കാര്‍ക്കും കൈമാറിയിരിക്കുന്നു,' പ്രിയങ്കഗാന്ധി എക്‌സില്‍ കുറിച്ചു. ബി.ജെ.പി സര്‍ക്കാരിന് ഒരു പരീക്ഷ പോലും ന്യായമായ രീതിയില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമായി മാറി'- പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

ബിജെപി സര്‍ക്കാരിന് ഒരു പരീക്ഷ പോലും ന്യായമായ രീതിയില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യമായി മാറിയെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു. ഇന്ന് യുവജനങ്ങളുടെ ഭാവിക്കുള്ള ഏറ്റവും വലിയ തടസ്സമായി ബിജെപി സര്‍ക്കാര്‍ മാറിയിരിക്കുന്നുവെന്നും രാജ്യത്തെ പ്രാപ്തിയുള്ള യുവജനങ്ങള്‍ ബിജെപിയുടെ അഴിമതിക്കെതിരെ പോരാടുന്നതിന് തങ്ങളുടെ വിലയേറിയ സമയവും ഊര്‍ജവും പാഴാക്കുകയാണെന്നും പ്രിയങ്കഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com