മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി മുൻ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയെ മൂന്ന് മാസങ്ങൾക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു
മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ
Updated on

ഡൽഹി: ബിജെപിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയെ ഡൽഹി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രായാധിക്യത്താലുള്ള അസ്വസ്ഥതകളെ തുടർന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം നിരീക്ഷണത്തിൽ തുടരുകയാണെന്നും ഡോക്ടർമാർ അറിയിച്ചു. 96 വയസ്സുള്ള അദ്വാനിയെ യൂറോളജി വിഭാഗം ഡോക്ടർമാരാണ് ചികിത്സിക്കുന്നത്.

രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്‌ന നൽകി മുൻ ഉപപ്രധാനമന്ത്രിയായ എൽ കെ അദ്വാനിയെ മൂന്ന് മത്സങ്ങൾക്ക് മുമ്പ് രാജ്യം ആദരിച്ചിരുന്നു. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഡൽഹിയിലെ വസതിയിൽ നടന്ന പരിപാടിയിൽ അന്ന് അദ്വാനി പങ്കെടുത്തിരുന്നു. എൽ കെ അദ്വാനി 2002 ജൂൺ മുതൽ 2004 മെയ് വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായും 1999 ഒക്ടോബർ മുതൽ 2004 മെയ് വരെ ബിജെപിയുടെ ദേശീയ അധ്യക്ഷനായിരുന്നു.

മുതിർന്ന ബിജെപി നേതാവ് എൽ കെ അദ്വാനി ആശുപത്രിയിൽ
ഒരു ദശകത്തിന് ശേഷം പ്രതിപക്ഷത്തിന് ഒരു നേതാവ്; രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്ന ഭരണഘടനാ ചുമതലകൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com