കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച്; ശരദ് പവാര്‍

സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ഉടനെ തന്നെ ആരംഭിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.
കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച്; ശരദ് പവാര്‍
Updated on

പുനെ: തന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ശിവസേന ഉദ്ദവ് താക്കറെ പാര്‍ട്ടിയും ഒരുമിച്ച് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് എന്‍സിപി(ശരദ് പവാര്‍) അദ്ധ്യക്ഷന്‍ ശരദ് പവാര്‍. ഒക്ടോബറില്‍ സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ശരദ് പവാറിന്റെ ഈ പ്രഖ്യാപനം.

മഹാരാഷ്ട്രയിലെ ജനങ്ങളുടെ മുമ്പില്‍ ഒത്തൊരുമയുള്ള മുഖവുമായി പ്രതിപക്ഷം നിലയുറപ്പിക്കും. സംസ്ഥാനത്ത് ഒരു മാറ്റം ആവശ്യമാണ്. അതിന് നേതൃത്വം നല്‍കാനുള്ള ധാര്‍മ്മിക ഉത്തരവാദിത്തം പ്രതിപക്ഷ സഖ്യം ഏറ്റെടുക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

അര്‍ജുനന്റെ ലക്ഷ്യം മീനിന്റെ കണ്ണായിരുന്നു. ഞങ്ങളുടെ കണ്ണുകള്‍ മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിലാണ്. കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും നിയമസഭാ തിരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കും. സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇത് വരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ ഉടനെ തന്നെ ആരംഭിക്കുമെന്നും ശരദ് പവാര്‍ പറഞ്ഞു.

എന്‍സിപി ശരദ് പവാര്‍, ശിവസേന ഉദ്ദവ് താക്കറേ, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളോട് മികച്ച പ്രതികരണമാണ് ജനങ്ങള്‍ നല്‍കിയത്. ഈ മൂന്ന് പാര്‍ട്ടികള്‍ മാത്രമല്ല, ഇടതുപാര്‍ട്ടികള്‍, പെസന്റ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി അടക്കം മുന്നണിയുടെ ഭാഗമാണ്. അവര്‍ക്ക് ലോക്‌സഭയിലേക്ക് സീറ്റുകള്‍ നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിച്ചില്ല. അവരുടെ കൂടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് ഞങ്ങളുടെ ധാര്‍മ്മികമായ ഉത്തരവാദിത്തമാണ്. അത് കൊണ്ട് തന്നെ അവരെ ഇനിയും ഞങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള പ്രയത്‌നം ഇനിയും തുടരുമെന്നും ശരദ് പവാര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com