'ഭരണഘടനയാണ് ഊർജം, ഇനിയും 20 വർഷം ഭരിക്കും'; രാജ്യസഭയിൽ പ്രധാനമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

കഴിഞ്ഞ പത്ത് വർഷത്തെ ഭരണം വെറും ട്രെയിലർ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു
'ഭരണഘടനയാണ് ഊർജം, ഇനിയും 20 വർഷം ഭരിക്കും'; രാജ്യസഭയിൽ പ്രധാനമന്ത്രി, പ്രതിപക്ഷം ഇറങ്ങിപ്പോയി

ന്യൂഡൽഹി: ഭരണഘടനയാണ് തങ്ങളുടെ ഊർജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വർഷത്തെ ഭരണം വെറും ട്രെയിലർ മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'രാജ്യത്തെ ജനങ്ങൾ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതിൽ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങൾ തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത്', പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവർക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രധാനമന്ത്രിയുടെ സംസാരം നീണ്ടുപോയതിനാൽ പ്രതിപക്ഷ നേതാവായ മല്ലികാർജുൻ ഖാർഗെയെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ അധ്യക്ഷൻ ജഗദീപ് ധനകർ ഈ ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം ബഹളം വെക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com