മൗനം വെടിഞ്ഞ് നരേന്ദ്രമോദി; 'മണിപ്പൂരിലെ സ്ഥിതി ശാന്തമാക്കാൻ കേന്ദ്രം എല്ലാം ചെയ്തു'

നേരത്തെ ലോക്സഭയിലും രാജ്യസഭയിലും മണിപ്പൂർ വിഷയത്തിൽ നരേന്ദ്രമോദിയുടെ മറുപടി ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു
മൗനം വെടിഞ്ഞ് നരേന്ദ്രമോദി; 'മണിപ്പൂരിലെ സ്ഥിതി ശാന്തമാക്കാൻ കേന്ദ്രം എല്ലാം ചെയ്തു'

ഡല്‍ഹി: ഒടുവിൽ മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. കുകി-മെയ്തി വിഭാഗക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ സ്ഥിതി ശാന്തമാക്കാന്‍ സര്‍ക്കാര്‍ നിരന്തരം പ്രയത്നിച്ചുവെന്നും മണിപ്പൂരില്‍ കലാപം അവസാനിച്ചു തുടങ്ങിയെന്നും നരേന്ദ്രമോദി രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പറഞ്ഞു. മണിപ്പൂര്‍ സാധാരണ നിലയിലേക്ക് എത്തി, സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിച്ച് തുടങ്ങി, ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ കേന്ദ്ര സർക്കാർ നടത്തിയ നീണ്ട ശ്രമത്തിന്റെ ഫലമാണിതെന്നും മോദി പറഞ്ഞു.

സംഘർഷാവസ്ഥ പരിഹരിച്ച് സാധാരണ നിലയിലേക്കാക്കാൻ ആഭ്യന്തരമന്ത്രി ദിവസങ്ങളോളം മണിപ്പൂരിൽ ക്യാമ്പ് ചെയ്തുവെന്നും മണിപ്പൂരിലെ തീയാളികത്തിക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ തളളിക്കളയുമെന്നും മോദി പറഞ്ഞു. 'മണിപ്പൂരിലെ കലാപത്തിന് വളരെകാലത്തെ പഴക്കമുണ്ട്, പത്ത് പ്രാവശ്യം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടി വന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് മറക്കരുത്. ഇത് ഞങ്ങളുടെ കാലത്തല്ല ഉണ്ടായത്, പ്രതിപക്ഷത്തെ വിമർശിച്ച് നരേന്ദ്രമോദി പറഞ്ഞു.

നേരത്തെ ലോക്സഭയിലും രാജ്യസഭയിലും മണിപ്പൂർ വിഷയത്തിൽ നരേന്ദ്രമോദിയുടെ മറുപടി ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെ പാർലമെന്റ് സമ്മേളനത്തിൽ മണിപ്പൂർ മുദ്രാവാക്യവും ഉയർന്നിരുന്നു. എന്നാൽ വിഷയത്തിൽ മറുപടി പറയാൻ പ്രധാനമന്ത്രി നരേന്ദ്രമോദി തയ്യാറായിരുന്നില്ല.

മണിപ്പൂരിൽ കുകി- മെയ്തി സമുദായങ്ങൾ തമ്മിൽ നടന്ന കലാപത്തിൽ നൂറുകണക്കിന് പേർക്കാണ് ജീവൻ നഷ്ടമായത്. മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ കേന്ദ്രസർക്കാരും മണിപ്പൂർ ഭരിക്കുന്ന ബിജെപി സർക്കാരും നടപടികൾ എടുത്തിരുന്നില്ല എന്ന ആരോപണം ഉയർന്നിരുന്നു. ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണിപ്പൂരിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപിക്ക് തിരിച്ചടി നേരിടുകയും ചെയ്തിരുന്നു , കോൺഗ്രസാണ് ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും വിജയിച്ചിരുന്നത്.

മൗനം വെടിഞ്ഞ് നരേന്ദ്രമോദി; 'മണിപ്പൂരിലെ സ്ഥിതി ശാന്തമാക്കാൻ കേന്ദ്രം എല്ലാം ചെയ്തു'
'കുകി വംശജനായത് കൊണ്ടാണോ ചികിത്സ ഒരുക്കാത്തത്'; മണിപ്പൂർ സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com