ഏഴാമത്തെ ബിആർഎസ് എംഎൽഎയും കോൺഗ്രസിൽ; നാല് പേര് കൂടി ഉടനെത്തുമെന്ന് കോൺഗ്രസ്

പി സി സി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി, കൃഷ്ണമോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു
ഏഴാമത്തെ ബിആർഎസ് എംഎൽഎയും കോൺഗ്രസിൽ;
നാല് പേര് കൂടി ഉടനെത്തുമെന്ന് കോൺഗ്രസ്
Updated on

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിന് വീണ്ടും തിരിച്ചടി. ഗഡ്‌വാള്‍ എം എല്‍ എ ബണ്ട്‌ല കൃഷ്ണമോഹന്‍ റെഡ്ഡി കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന എംഎല്‍എമാരുടെ എണ്ണം ഏഴായി. പി സി സി അധ്യക്ഷനും മുഖ്യമന്ത്രിയുമായ രേവന്ത് റെഡ്ഡി, കൃഷ്ണമോഹന്‍ റെഡ്ഡിയെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു. വ്യാഴാഴ്ച്ച ആറ് ബിആർഎസ് എംഎല്‍എ മാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. 2014-ല്‍ കോണ്‍ഗ്രസ് വിട്ട് ബിആർഎസിൽ ചേര്‍ന്നവരാണ് തിരിച്ചെത്തിയ ആറുപേരും. കഴിഞ്ഞ ദിവസം രാജ്യസഭാ എം പിയായ കെ കേശവറാവുവും മകള്‍ ജി വിജയലക്ഷ്മിയും ബിആർഎസ് വിട്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.

ഇനിയും ബിആര്‍എസ് എംഎല്‍എമാര്‍ പാര്‍ട്ടിയിലേക്ക്‌ വരുമെന്ന് കോണ്‍ഗ്രസ്‌ നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. നാല് ബിആർഎസ് എംഎൽഎമാർ അടുത്ത ദിവസങ്ങളിൽ കോൺഗ്രസിൽ ചേരുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം അവകാശപ്പെട്ടു. ഈ എംഎൽഎമാർ കഴിഞ്ഞ ദിവസങ്ങളിൽ ബിആർഎസ് വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ നിന്ന് വിട്ട് നിന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.

119 അംഗ നിയമസഭയില്‍ 64 സീറ്റുനേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. 39 എംഎല്‍എമാരായിരുന്നു ബിആര്‍എസിനുണ്ടായിരുന്നത്. സെക്കന്‍ഡരാബാദ് കന്റോണ്‍മെന്റ് എംഎല്‍എയുടെ റോഡ് അപകടത്തിലെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തു. ഇതിന് പിന്നാലെയാണ് ഏഴ് എംഎല്‍എമാര്‍ ബിആര്‍എസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. കഡിയം ശ്രീഹരി, ദാനം നാഗേന്ദർ , തെല്ലം വെങ്കട്ട് റാവു , പോചരം ശ്രീനിവാസ് റെഡ്ഡി , സഞ്ജയ് കുമാർ , കാലെ യാദയ്യ എന്നിവരാണ് ഇതിന് മുമ്പ് കോൺഗ്രസിലെത്തിയ ആറ് എംഎൽഎമാർ.

ഏഴാമത്തെ ബിആർഎസ് എംഎൽഎയും കോൺഗ്രസിൽ;
നാല് പേര് കൂടി ഉടനെത്തുമെന്ന് കോൺഗ്രസ്
'ഇപ്പോൾ പ്രതീക്ഷയുടെ വെളിച്ചം കാണുന്നു'; അതിജീവനത്തിന്റെ പാതയിൽ ഹിന ഖാൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com