ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൈനീക വൃത്തങ്ങൾ അറിയിച്ചു
ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം

ഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരും സൈന്യവും ഏറ്റുമുട്ടി. നാല് സൈനികർക്ക് വീരമൃത്യു. നാല് സൈനികർക്ക് പരിക്കേറ്റതായാണ് സൂചന. കത്വയിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൈനീക വൃത്തങ്ങൾ അറിയിച്ചു.

കത്വ ജില്ലയിലെ മച്ചേഡി മേഖലയിലയിലാണ് സൈന്യവും ഭീകരരും ഏറ്റുമുട്ടിയത്. വൈകീട്ട് ഗ്രാമത്തിലൂടെ പെട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരർ ​ഗ്രനേഡ് ഏറിയുകയും വെടിയുതിർക്കുകയുമായിരുന്നു. ഉടൻ തന്നെ സൈന്യം തിരിച്ചടിച്ചു.

ഏറ്റുമുട്ടൽ ഉണ്ടായ മേഖലയിലേക്ക് കൂടുതൽ സൈനികരെത്തി. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ ദിവസം രജൗരി, കുൽ​ഗാം മേഖലകളിൽ ഭീകരാക്രമണം ഉണ്ടായിരുന്നു. രണ്ടിടങ്ങളിലായി രണ്ട് സൈനികർ വീരമൃത്യു വരിക്കുകയും, ആറ് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ കത്വയിൽ ഭീകരാക്രമണം: നാല് സൈനികർക്ക് വീരമൃത്യു; ഏറ്റുമുട്ടൽ തുടരുന്നതായി സൈന്യം
രണ്ട് ദിവസത്തെ സന്ദർശനത്തിന് മോദി റഷ്യയിൽ; നാളെ പുടിനുമായി കൂടിക്കാഴ്ച

Related Stories

No stories found.
logo
Reporter Live
www.reporterlive.com