ബെംഗളൂരു: മുൻ മന്ത്രിയും കോൺഗ്രസ് എംഎൽഎയുമായ ബി നാഗേന്ദ്രയെ കസ്റ്റഡിയിലെടുത്ത് ഇഡി. വാൽമീകി കോർപ്പറേഷൻ അഴിമതിയിലാണ് ഇഡിയുടെ നടപടി.
എംഎൽഎയുടെ വീട്ടിൽ രണ്ട് ദിവസമയായി ഇഡി നടത്തിപ്പോരുന്ന തിരച്ചിലിന് ശേഷമായിരുന്നു ഇന്ന് അറസ്റ്റുണ്ടായത്. തനിക്കൊന്നും അറിയില്ലെന്നും എന്നെ അറസ്റ്റ് ചെയ്യുകയാണെന്നും മാത്രമാണ് മുൻ മന്ത്രി പ്രതികരിച്ചത്.
കര്‍ണാടകയിലെ മഹര്‍ഷി വാല്മീകി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് അനധികൃത പണമിടപാട് നടന്നുവെന്നതാണ് നാഗേന്ദ്രക്കെതിരായ ആരോപണം. കോര്‍പ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന ചന്ദ്രശേഖര്‍ പി ജീവനൊടുക്കിയതോടെയാണ് അഴിമതി പുറത്തുവരുന്നത്. ആത്മഹത്യയ്ക്ക് മുൻപ് അദ്ദേഹം എഴുതിയ കത്തിലാണ് അഴിമതിയുടെ ഒരുപാട് വിവരങ്ങൾ ഉണ്ടായിരുന്നു. വാല്മീകി പട്ടിക വര്‍ഗ്ഗ വികസന കോർപ്പറേഷന്റെ പദ്ധതികൾക്കായി മാറ്റിവെച്ച പണം ചില ഐടി കമ്പനികളുടെയും ഒരു സഹകരണ ബാങ്കിന്റെയും അക്കൗണ്ടുകളിലേക്ക് മാറ്റിയെന്നതാണ് കേസ്.