ജമ്മു കശ്മീരിന്റെ ചട്ടങ്ങളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്രസർക്കാർ; ഗവർണറുടെ അധികാര പരിധി ഉയർത്തി

കേന്ദ്ര ഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ അധികാര പരിധി കുറയും
ജമ്മു കശ്മീരിന്റെ ചട്ടങ്ങളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്രസർക്കാർ; ഗവർണറുടെ അധികാര പരിധി ഉയർത്തി
Updated on

ശ്രീനഗർ: ജമ്മു കശ്മീരിൽ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹയ്ക്ക് കൂടുതൽ അധികാരങ്ങൾ അനുവദിച്ച് നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീർ പുനഃസംഘടന നിയമം 2019 ൻ്റെ ചട്ടങ്ങളിൽ ഭേദഗതി വരുത്തിയാണ് കൂടുതൽ മേഖലയിൽ ഗവർണർക്ക് അധികാരം നൽകിയത്. കേന്ദ്രഭരണ പ്രദേശമായി മാറിയ ജമ്മു കശ്മീരിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം.

ആഭ്യന്തര സുരക്ഷ, പ്രോസിക്യൂഷൻ, അറ്റോർണി ജനറൽ, സർക്കാർ അഭിഭാഷകരുടെ നിയമനം എന്നിവയുൾപ്പെടെയുള്ള നിർണായക കാര്യങ്ങളിൽ ഗവർണർക്ക് ഇനി മുതൽ കൂടുതൽ അധികാരമുണ്ടാകും. കേന്ദ്ര ഭരണ പ്രദേശത്തെ തിരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ അധികാര പരിധി കുറയും. പൊലീസ്, പബ്ലിക് ഓർഡർ, സിവിൽ സർവീസ് തുടങ്ങി തന്ത്രപ്രധാനമായ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിന് മുമ്പ് ലഫ്റ്റനൻ്റ് ഗവർണറുടെ കൂടി അനുമതി വേണ്ടി വരുമെന്നും ഇന്നലെ പുറത്ത് വന്ന ഉത്തരവിലുണ്ട്.

എന്നാൽ ജമ്മു കശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയ ബിജെപി സർക്കാർ മറ്റൊരു നടപടിയിലൂടെ പ്രദേശത്തെ ജനങ്ങളെ വീണ്ടും ദ്രോഹിക്കുകയാണെന്ന് ജമ്മു കശ്മീരിലെ പ്രാദേശിക പാർട്ടികൾ ആരോപിച്ചു. നാഷണൽ കോൺഫറൻസ് (എൻസി), പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) തുടങ്ങിയ പ്രമുഖ പാർട്ടികൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ മുനിസിപ്പൽ കൗൺസിലാക്കി മാറ്റാനുള്ള ശ്രമമാണ് കേന്ദ്രത്തിൻ്റെ നടപടിയെന്ന് വിമർശിച്ചു. കേന്ദ്രത്തിൻെറ ഈ നീക്കത്തെ സംയുക്ത രാഷ്ട്രീയ പോരാട്ടത്തിലൂടെ നേരിടുമെന്നും ബിജെപി ഇതര പാർട്ടി നേതാക്കൾ പറഞ്ഞു.

ജമ്മു കശ്മീരിന്റെ ചട്ടങ്ങളിൽ വീണ്ടും മാറ്റം വരുത്തി കേന്ദ്രസർക്കാർ; ഗവർണറുടെ അധികാര പരിധി ഉയർത്തി
എൻഡിഎയോ ഇൻഡ്യയോ? 13 മണ്ഡലങ്ങളിലെ ഉപതിരഞ്ഞടുപ്പ് ഫലം ഇന്ന്, കോണ്‍ഗ്രസ് മുന്നിലെന്ന് ആദ്യഫലസൂചന

Related Stories

No stories found.
logo
Reporter Live
www.reporterlive.com