അസമിലെ മുസ്ലീം ജനസംഖ്യ വർദ്ധനവ്, രാഷ്ട്രീയവുമായല്ല ജീവിതവും മരണവുമായി ബന്ധപ്പെട്ടത്: ഹിമന്ത ബിശ്വശർമ

'1951ൽ അസമിൽ മുസ്ലീം ജനസംഖ്യ 12 ശതമാനമായിരുന്നിടത്താണ് 40 ശതമാനമായി വർദ്ധിച്ചിരിക്കുന്നത്'
അസമിലെ മുസ്ലീം ജനസംഖ്യ വർദ്ധനവ്, രാഷ്ട്രീയവുമായല്ല ജീവിതവും മരണവുമായി ബന്ധപ്പെട്ടത്: ഹിമന്ത ബിശ്വശർമ
Updated on

ഡൽഹി: അസമിലെ ജനസംഖ്യാ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ മുസ്ലീം ജനസംഖ്യയിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുന്നുവെന്ന് ആരോപിച്ച ഹിമന്ത ശർമ, തന്നെ സംബന്ധിച്ചിടത്തോളം ജനസംഖ്യ വർദ്ധനവ് ബന്ധപ്പെട്ടിരിക്കുന്നത് രാഷ്ട്രീയവുമായല്ല മറിച്ച് ജീവിതവും മരണവുമായാണെന്നും അഭിപ്രായപ്പെട്ടു.

'ജനസംഖ്യാ അനുപാതത്തിലെ മാറ്റങ്ങൾ എന്നെ സംബന്ധിച്ച് വലിയ പ്രശ്നം തന്നെയാണ്. അസമിൽ മുസ്ലീം ജനസംഖ്യ 40 ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്. 1951-ൽ ഇത് 12 ശതമാനമായിരുന്നു. നമുക്ക് അത്തരത്തിൽ നിരവധി ജില്ലകൾ നഷ്ടപ്പെട്ടു. ഇത് ഒരിക്കലും ഒരു രാഷ്ട്രീയ പ്രശ്നമല്ല, പക്ഷെ ജീവിതവും മരണവുമായി ബന്ധപ്പെരിക്കുന്ന ഒന്നാണ്', ഹിമന്ത ബിശ്വ ശർമ പറഞ്ഞു.

ഇതാദ്യമായല്ല ഹിമന്ത് ശർമ അസിമിലെ ജനസംഖ്യ വർദ്ധനവിനെ കുറിച്ച് പ്രത്യേകിച്ച് മുസ്ലീം വിഭാഗത്തിനിടെയിലെ ജനസംഖ്യാ വർദ്ധനവിനെ കുറിച്ച് സംസാരിക്കുന്നത്. അസമിലെ മുസ്ലീങ്ങൾക്കിടയിലെ സാമ്പത്തിക അസമത്വത്തിനും ദാരിദ്ര്യത്തിനും മൂലകാരണം ജനസംഖ്യാ വർദ്ധനവാണ് എന്നായിരുന്നു 2021 ജൂണിൽ മുഖ്യമന്ത്രിയായതിന് ശേഷം ഹിമന്ത പറഞ്ഞത്. പിന്നാലെ ജനസംഖ്യാ നിയന്ത്രണത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും സംസ്ഥാനത്തെ മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലെ ജനങ്ങൾക്കിടയിൽ ഗർഭനിരോധന മാർഗ്ഗങ്ങൾ വിതരണം ചെയ്യുന്നതിനുമുള്ള പദ്ധതികളും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാനത്തെ അഞ്ച് തദ്ദേശീയ മുസ്ലീം സമുദായങ്ങളുടെ സാമൂഹിക-സാമ്പത്തിക സർവേ നടത്തുകയും അതുവഴി അവരുടെ ഉന്നമനത്തിനായി നടപടികൾ കൈക്കൊള്ളാനാകുമെന്ന് കഴിഞ്ഞ വർഷം അസം സർക്കാർ പറഞ്ഞിരുന്നു. മാത്രമല്ല, അനധികൃത കുടിയേറ്റക്കാരുടെ പ്രശ്നത്തെക്കുറിച്ചും കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുന്നതിനെക്കുറിച്ചും അസം മുഖ്യമന്ത്രി സംസാരിച്ചിരുന്നു.

മാർച്ചിൽ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കിയതിന് ശേഷം, 'മിയ' എന്നറിയപ്പെടുന്ന ബംഗാളി സംസാരിക്കുന്ന ബംഗ്ലാദേശി മുസ്ലീം വിഭാഗത്തെ തദ്ദേശീയരായി അംഗീകരിക്കുന്നതിന് ഹിമന്ത ബിശ്വ ശർമ്മ വ്യവസ്ഥകൾ ഏർപ്പെടുത്തിയിരുന്നു.

അസമിൽ മിയ സമുദായത്തിന് അംഗീകാരം ലഭിക്കണമെങ്കിൽ, സമുദായത്തിലെ ആളുകൾ ചില സാംസ്കാരിക സമ്പ്രദായങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്നായിരുന്നു ഹിമന്ത ശർമയുടെ വാദം. വടക്കുകിഴക്കൻ സംസ്ഥാനത്ത് മിയ സമുദായത്തെ തദ്ദേശീയരായി അംഗീകരിക്കുന്നതിന് ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾ എന്ന തരത്തിലേക്ക് പരിമിതപ്പെടുത്തുക, ബഹുഭാര്യത്വം തടയുക, പ്രായപൂർത്തിയാകാത്ത പെൺമക്കളുടെ വിവാഹം തുടങ്ങിയ മാനദണ്ഡങ്ങൾ ആവശ്യകതകളായി മുഖ്യമന്ത്രി എടുത്തു പറയുകയും ചെയ്തു.

അസമിലെ മുസ്ലീം ജനസംഖ്യ വർദ്ധനവ്, രാഷ്ട്രീയവുമായല്ല ജീവിതവും മരണവുമായി ബന്ധപ്പെട്ടത്: ഹിമന്ത ബിശ്വശർമ
പരാതി പരിഹരിച്ചില്ല; മധ്യപ്രദേശിൽ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം

Related Stories

No stories found.
logo
Reporter Live
www.reporterlive.com