പരാതി പരിഹരിച്ചില്ല; മധ്യപ്രദേശിൽ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം

മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ടറേറ്റ് ഓഫീസിനുള്ളിൽ ധോത്തി ധരിച്ച് കൂപ്പുകൈകളോടെ കർഷകൻ തറയിൽ ഉരുള്ളുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
പരാതി പരിഹരിച്ചില്ല; മധ്യപ്രദേശിൽ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം
Updated on

ഭോപ്പാൽ: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തൻ്റെ പരാതി ഭരണകൂടം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകൻ. മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ടറേറ്റ് ഓഫീസിനുള്ളിൽ ധോത്തി ധരിച്ച് കൂപ്പുകൈകളോടെ കർഷകൻ തറയിൽ ഉരുള്ളുന്നതിന്റെ വീഡിയോ ഇതിനകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പ്രദേശത്തെ മാഫിയ തൻ്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നും ഇതിനായി കളക്‌ട്രേറ്റിലെ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നെന്നുമാണ് ശങ്കർലാൽ എന്ന കർഷകൻ ആരോപിക്കുന്നത്. സർക്കാരിലും ഭരണത്തിലും തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പബ്ലിക് ഹിയറിങ്ങിൽ വരുന്ന എല്ലാ കേസുകളും ഉടൻ പരിഹരിക്കപ്പെടുന്നുണ്ടെന്നാണ് സംഭവത്തിൽ പ്രതികരിച്ച ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോ​ഗസ്ഥൻ ദിലീപ് യാദവിന്റെ വീശ​ദികരണം. ചൊവ്വാഴ്ച നടന്ന ഹിയറിംഗിൽ നിരവധി ആളുകൾ പങ്കെടുത്തുവെന്നും അവരുടെ പ്രശ്നങ്ങൾ കഴിയുന്നത്ര കേൾക്കുകയും അതിൽ നടപടിയെടുക്കുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവിൽ ശങ്കറും കുടുംബവുമാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി. തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ സുഖദ് വില്ലേജിൽ ശങ്കർലാലിനും കുടുംബാംഗങ്ങൾക്കും സംയുക്തമായി 3.52 ഹെക്ടർ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 2010 ഡിസംബർ 31ൽ സെയിൽ ഡീഡ് പ്രകാരം മന്ദ്‌സൗറിലെ താമസക്കാരനായ നാരായൺ റാവുവിൻ്റെ മകൻ അശ്വിന് ശങ്കർ ഭൂമിയുടെ പകുതി വിറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 2010-ൽ അന്നത്തെ തഹസിൽദാർ സീതമാവ് അത് അം​ഗീകരിച്ചിരുന്നു. എന്നാൽ ശങ്കർലാലും കുടുംബവും അശ്വിന് ഭൂമി കൈമാറാൻ തയ്യാറല്ലെന്നും തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളിൽ പറയുന്നത്.

പരാതി പരിഹരിച്ചില്ല; മധ്യപ്രദേശിൽ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം
ഒമാനിൽ മുങ്ങിയ എണ്ണകപ്പലിൽ നിന്ന് എട്ടു ഇന്ത്യക്കാർ അടക്കം ഒൻപത് പേരെ രക്ഷപ്പെടുത്തി

Related Stories

No stories found.
logo
Reporter Live
www.reporterlive.com