'ബാർബർക്ക്' പുതിയ ഫോൺ വേണം; ടീ-ഷർട്ടിൽ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് ധനസമാഹരണം

ഇതുവരെ 35 പേരോളം ക്യൂആർ കോഡ് സ്കാൻ ചെയ്തിട്ടുണ്ട്.
'ബാർബർക്ക്' പുതിയ ഫോൺ വേണം; ടീ-ഷർട്ടിൽ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് ധനസമാഹരണം
Updated on

ലക്‌നൗ: 'പുരുഷന്മാർക്ക് വികാരങ്ങൾ ഉണ്ടെന്ന് അറിയാൻ സ്കാൻ ചെയ്യുക' എന്ന വാചകത്തിനൊപ്പം ടീ-ഷർട്ടിൽ ക്യൂആർ കോഡ് പതിപ്പിച്ചൊരാൾ തെരുവിലൂടെ നടക്കുന്ന ചിത്രങ്ങൾ ട്വിറ്റർ ഹാൻഡിലുകളിൽ വന്നിരുന്നു. ഇതിന് പിന്നിലൊരു ഹൃദയസ്പർശിയായ കഥയുണ്ട്. ഗാസിയാബാദിലെ ഒരു ബാർബറിന്റെ ഫോൺ മോഷണം പോയതിനെ തുടർന്ന് പുതിയ ഫോൺ വാങ്ങാനുള്ള ധനസമാഹരണമാണ് നടക്കുന്നത്. പൂജ സൻവാളിൻ്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ കഥ വൈറലാകുന്നത്.

രോഹിത്ത് സലൂജ എന്ന വ്യക്തിയാണ് തന്റെ ബാർബറായ സോനു നഥിംഗിന് പുതിയ ഫോൺ വാങ്ങിക്കാനുള്ള ധനസഹായം തുടങ്ങിയത്. 'തന്റെ ബാർബറുടെ ഫോൺ മോഷണം പോയി. അതിൽ അവൻ അസ്വസ്ഥനാണ്. പുതിയ ഫോൺ വാങ്ങി അതിൽ അവന്റെ ഇഷ്ട ഗായകരുടെ പാട്ടുകൾ എല്ലാം ഡൗൺലോഡ് ചെയ്ത് നൽകണം' എന്നാണ് രോഹിത് പറയുന്നത്. ഇതുവരെ 35 പേരോളം ക്യൂആർ കോഡ് സ്കാൻ ചെയ്തിട്ടുണ്ട്.

'ബാർബർക്ക്' പുതിയ ഫോൺ വേണം; ടീ-ഷർട്ടിൽ ക്യൂആർ കോഡ് പ്രിന്റ് ചെയ്ത് ധനസമാഹരണം
'നാസി ജർമ്മനിയെപ്പോലെ'; 'കൻവർ' യാത്ര പ്രമാണിച്ച് വിചിത്ര നിർദ്ദേശം, യുപി പൊലീസിനെതിരെ വിമർശനം

സോനു നഥിംഗ് എന്ന ഗാസിയാബാദിലെ ബാർബർക്കാണ് രോഹിത് ഫോൺ നൽകുന്നത്. ഇദ്ദേഹത്തിന് ഏത് ഫോണാണ് വാങ്ങി നല്കാൻ ഉദ്ദേശിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും നിരവധി പേരാണ് രോഹിതിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ബോളിവുഡിലെ പ്രശസ്ത ഹെയർ സ്റ്റൈലിസ്റ് ആലിം ഹക്കീം രൺവീർ സിങ്, വിക്കി കൗശൽ, എം എസ് ധോണി, ഷാഹിദ് കപൂർ എന്നിവർക്കൊപ്പം സോനു പ്രവർത്തിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com