യുപിയിൽ തോറ്റതിന് ബിജെപിയുടെ കാരണങ്ങൾ ഇവയെല്ലാം; ഭരണവൈകല്യവും കാരണം

ബിജെപിയ്ക്ക് ലഭിക്കുമെന്ന് കരുതിയ കുർമി, മൗര്യ, ദളിത് വോട്ടുകളിലും വലിയ ഇടിവുണ്ടായി
യുപിയിൽ തോറ്റതിന് ബിജെപിയുടെ കാരണങ്ങൾ ഇവയെല്ലാം; ഭരണവൈകല്യവും കാരണം
Updated on

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പരാജയ കാരണങ്ങളുടെ നീണ്ടപട്ടികയുമായി ബിജെപി സംസ്ഥാന നേതൃത്വത്തിൻ്റെ റിപ്പോർട്ട്. 'അർഹതപ്പെട്ടവർക്കുള്ള സംവരണ നിഷേധം', 'ഉദ്യോഗസ്ഥഭരണം' തുടങ്ങി നിരവധി കാരണങ്ങൾ പരാമർശിക്കുന്ന 15 പേജുള്ള റിപ്പോർട്ട് സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തിന് സമർപ്പിച്ചു.

യുപിയിൽ തോറ്റതിന് ബിജെപിയുടെ കാരണങ്ങൾ ഇവയെല്ലാം; ഭരണവൈകല്യവും കാരണം
വിടാതെ ആർഎസ്എസ്; മഹാരാഷ്ട്രയില്‍ എന്‍ഡിഎ സഖ്യം പ്രതിസന്ധിയില്‍

ആറ് കാരണങ്ങളാണ് ബിജെപി പ്രധാനമായും പരാജയ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അതിലാദ്യം പറയുന്നത് 'ഉദ്യോഗസ്ഥഭരണ'ത്തെപ്പറ്റിയാണ്. സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് അധികാരങ്ങളില്ലെന്നും എല്ലാം നിയന്ത്രിക്കുന്നത് ജില്ലാ മജിസ്‌ട്രേട്ടും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ എങ്ങനെ പാർട്ടി പ്രവർത്തകർക്ക് പകരക്കാരാകുമെന്നും ഈ രീതി പാർട്ടിക്കുളിൽത്തന്നെ അസ്വാരസ്യങ്ങൾക്കിടയാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

യുപിയിൽ തോറ്റതിന് ബിജെപിയുടെ കാരണങ്ങൾ ഇവയെല്ലാം; ഭരണവൈകല്യവും കാരണം
ഹരിയാന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കും; പ്രഖ്യാപനവുമായി ആപ്പ്

ചോദ്യപേപ്പർ ചോർച്ച, ഒബിസി അടക്കം അർഹതപ്പെട്ട പിന്നാക്ക വിഭാഗങ്ങൾക്കുള്ള സംവരണ നിഷേധം തുടങ്ങിയവ പരാജയ കാരണമായി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ 15 ചോദ്യപേപ്പർ ചോർച്ചകളാണ് സംസ്ഥാനത്തുണ്ടായത്. ഇവ തിരിച്ചടിച്ചു. സംസ്ഥാനത്തെമ്പാടും സർക്കാർ ജോലികളിൽ കരാർ ജീവനക്കാരെ നിയമിച്ചത് സംവരണം നിർത്തലാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കി. ഇങ്ങനെ നിയമിക്കപ്പെട്ടവർ കൂടുതലും മുന്നാക്ക വിഭാഗത്തിൽപ്പെട്ടവരായത് പ്രതിപക്ഷ പാർട്ടികളുടേതടക്കമുളള പ്രചാരണങ്ങൾക്ക് സഹായകരമായി.

ബിജെപിയ്ക്ക് ലഭിക്കുമെന്ന് കരുതിയ കുർമി, മൗര്യ, ദളിത് വോട്ടുകളിലും വലിയ ഇടിവുണ്ടായി. പാർട്ടിക്ക് ലഭിച്ചുകൊണ്ടിരുന്ന ദളിത് വോട്ടുകളുടെ ആകെ മൂന്നിലൊന്ന് മാത്രമാണ് ഇത്തവണ ലഭിച്ചത്. ബിഎസ്പിയ്ക്ക് വോട്ട് കുറഞ്ഞതും കോൺഗ്രസ് പല മേഖലകളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചതും പാർട്ടിക്ക് തിരിച്ചടിയായെന്ന് റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ, ഭരണഘടനയെ സംബന്ധിച്ചുള്ള പാർട്ടി നേതാക്കളുടെ പല വിവാദ പരാമർശങ്ങളും ജനങ്ങളെ പാർട്ടിയുടെ നിലപാടുകളിൽ സംശയമുളവാക്കിയെന്നും അഗ്നിപഥ് പോലുള്ള പദ്ധതികൾ ജനങ്ങൾക്കിടയിൽ വലിയ പ്രശ്നമുണ്ടാക്കിയെന്നും സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.

യുപിയിൽ തോറ്റതിന് ബിജെപിയുടെ കാരണങ്ങൾ ഇവയെല്ലാം; ഭരണവൈകല്യവും കാരണം
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളായി നീണ്ടത് പ്രവർത്തകർക്കിടയിൽ വലിയ മടുപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. ഇവ കൂടാതെ, യോഗി ആദിത്യനാഥിന് വലിയ സ്വാധീനമുള്ള ഗോരഖ്‌പൂർ മേഖലയിലടക്കം 13ൽ ആകെ 6 സീറ്റ് മാത്രമാണ് നേടാനായത്. കാശി, പടിഞ്ഞാറൻ യുപി മേഖലകളിലും പാർട്ടി വളരെ മോശം പ്രകടനം കാഴ്ചവെച്ചു.

അതേസമയം, തോൽ‌വിയിൽ ഉത്തർപ്രദേശ് ബിജെപിയിൽ അതൃപ്തി പുകഞ്ഞുകൊണ്ടേയിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് യോഗി ആദിത്യനാഥിനെ നീക്കണം എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരിയുടെ അടക്കം ആവശ്യം. സംസ്ഥാനത്ത് വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ചർച്ചകളിൽ സജീവമാണ് യോഗി ആദിത്യനാഥ്.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉത്തർ പ്രദേശിൽ ബിജെപിക്ക് കാലിടറിയതിന് പിന്നാലെയാണ് പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂക്ഷമായത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ അടക്കമുള്ളവരെ ഡൽഹിയിൽ കണ്ട സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി, യോഗി ആദിത്യനാഥിൻ്റെ ഭരണത്തിലെ അതൃപ്തി അറിയിച്ചിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും നേതാക്കളെ കണ്ട് സംസ്ഥാന സർക്കാരിനെതിരെ പരാതി നൽകിയിട്ടുണ്ട്. സർക്കാരിൽ വൻ അഴിച്ചു പണി വേണമെന്നാണ് ഇവരുടെയും നിലപാട്.

എന്നാൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി ഒരു പരീക്ഷണത്തിന് ബിജെപി ദേശീയ നേതൃത്വം തയ്യാറല്ല. അത് വലിയ തിരിച്ചടിയാകും എന്നാണ് നേതൃത്വത്തിൻ്റെ വിലയിരുത്തൽ. ലഖ്നൗവിൽ ചേർന്ന ബിജെപി വർക്കിങ് കമ്മറ്റിയിൽ ജെപി നദ്ദയുടെ സാന്നിധ്യത്തിൽ പല നേതാക്കളും യോഗിയെ വിമർശിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com