ജ്യോതിർമഠത്തിലെ ശങ്കരാചാര്യരുടെ പരാമർശം; ഏകനാഥ് ഷിൻഡെയെ പിന്തുണച്ച് കങ്കണ റണാവത്ത്

സ്വാമി അവിമുക്തേശ്വരാനന്ദ് നടത്തിയ പരാമർശങ്ങൾ ഹിന്ദു മതത്തെ അപമാനിച്ചതായി മാണ്ഡി എംപി പറഞ്ഞു
ജ്യോതിർമഠത്തിലെ ശങ്കരാചാര്യരുടെ പരാമർശം;  ഏകനാഥ് ഷിൻഡെയെ പിന്തുണച്ച്  കങ്കണ റണാവത്ത്
Updated on

മഹാരാഷ്ട്ര: ജോതിർമഠത്തിലെ ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പരാമർശനത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ പിന്തുണച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്ത് രംഗത്തെത്തി. ഏകനാഥ് ഷിൻഡെ വഞ്ചകനാണെന്നായിരുന്നു സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിയുടെ പരാമർശം. ഷിൻഡെയെ രാജ്യദ്രോഹിയെന്നും വഞ്ചകനെന്നും വിശേഷിപ്പിച്ചതിലൂടെ സ്വാമി അവിമുക്തേശ്വരാനന്ദ് എല്ലാവരുടെയും വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ശങ്കരാചാര്യക്കെതിരെ നടത്തിയ പ്രസ്താവനയിൽ കങ്കണ പറഞ്ഞു.

ശങ്കരാചാര്യർ നടത്തിയ പരാമർശങ്ങൾ ഹിന്ദു മതത്തെ അപമാനിച്ചതായി മാണ്ഡി എംപി പറഞ്ഞു. അദ്ദേഹം തൻ്റെ പദവിയും സ്വാധീനവും ദുരുപയോഗം ചെയ്യുകയാണ്. എന്നാൽ അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച ശങ്കരാചാര്യർ തൻ്റെ പരാമർശങ്ങൾ രാഷ്ട്രീയ സ്വഭാവമുള്ളതല്ലെന്ന് പ്രതികരിച്ചു. മഹാരാഷ്ട്രയിലെ മുഴുവൻ ജനങ്ങളും വഞ്ചനയിൽ വ്യസനിച്ചിരിക്കുകയാണെന്നും ഇത് സമീപകാല തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജ്യോതിർമഠത്തിലെ ശങ്കരാചാര്യരുടെ പരാമർശം;  ഏകനാഥ് ഷിൻഡെയെ പിന്തുണച്ച്  കങ്കണ റണാവത്ത്
മുണ്ടുടുത്തെത്തിയ കർഷകന് പ്രവേശനം നിഷേധിച്ചു; മാൾ അടച്ചുപൂട്ടിച്ച് കർണാടക സർക്കാർ

Related Stories

No stories found.
logo
Reporter Live
www.reporterlive.com