വാർത്തകൾ സത്യം: ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപ്പിരിഞ്ഞു; തുറന്നു പറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ

നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേര് നീക്കം ചെയ്തിരുന്നു
വാർത്തകൾ സത്യം: ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപ്പിരിഞ്ഞു; തുറന്നു പറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ
Updated on

ഇന്ത്യൻ ക്രിക്കറ്റ് താരം ഹാർദ്ദിക്ക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപ്പിരിഞ്ഞതായി അറിയിച്ച് താരം രം​ഗത്ത്. ഹാർദ്ദിക് പാണ്ഡ്യ തന്നെയാണ് ഈ കാര്യം ഇൻസ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. മാസങ്ങളോളം നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് താരം ഈ കാര്യം സ്ഥിരീകരിച്ചത്. നാല് വർഷം നീണ്ടു നിന്ന ദാമ്പത്യജീവിതമാണ് ഇരുവരും അവസാനിപ്പിച്ചത്.

2024 ഐപിഎൽ സീസണ്‍ മുതൽ തന്നെ ഇത്തരം അഭ്യൂഹങ്ങൾ പരന്നിരുന്നു. നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ നിന്ന് ഹാർദ്ദിക് പാണ്ഡ്യയു‌ടെ ചിത്രങ്ങൾ കളഞ്ഞപ്പോൾ മുതലായിരുന്നു ആരാധകർക്കിടയിൽ ഈ സംശയം ഉടലെടുത്തത്. മാത്രമല്ല നടാഷ തൻ്റെ ഇൻസ്റ്റ​ഗ്രാം പ്രൊഫൈലിൽ നിന്നും ഹാർദിക്കിൻ്റെ പേര് നീക്കം ചെയ്തിരുന്നു.

തങ്ങൾ പരസ്പരം വേർപിരിഞ്ഞതായും മകൻ അഗസ്ത്യയുമായി ഒരുമിച്ച് ഉണ്ടാകുമെന്നും പറഞ്ഞു. അവൻ്റെ സന്തോഷത്തിനായി ഞങ്ങളാൽ കഴിയുന്നതെല്ലാം അവനു നൽകുമെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഉണ്ടാകുമെന്നും പാണ്ഡ്യ പറഞ്ഞു. ഈ സമയത്ത് ഇരുവർക്കും ആവശ്യമായ സ്വകാര്യത നൽകുന്നതിന് എല്ലാവരുടെയും പിന്തുണ ആത്മാർത്ഥമായി അഭ്യർത്ഥിക്കുന്നതായും ഹാർദിക് കുറിച്ചു.

വാർത്തകൾ സത്യം: ഹാർദ്ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേർപ്പിരിഞ്ഞു; തുറന്നു പറച്ചിൽ ഇൻസ്റ്റഗ്രാമിലൂടെ
മഹാരാജയുടെ വിജയത്തിന് ദളപതിയുടെ അഭിനന്ദനം; നിഥിലൻ സ്വാമിനാഥനുമായി കൂടിക്കാഴ്ച നടത്തി വിജയ്

Related Stories

No stories found.
logo
Reporter Live
www.reporterlive.com