സാഹസിക വിനോദ ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ; ഭിന്നശേഷി സർട്ടിഫിക്കറ്റ് വ്യാജമെന്ന്  ആരോപണം

സാഹസിക വിനോദ ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ; ഭിന്നശേഷി സർട്ടിഫിക്കറ്റ് വ്യാജമെന്ന് ആരോപണം

ദേശായി കുതിരസവാരി ഉൾപ്പെടെയുള്ള സാഹസിക കായിക വിനോദങ്ങൾ നടത്തുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു
Published on

ന്യൂഡൽഹി: പൂജ ഖേദ്കറിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് ആരോപണത്തിൽ കുടുങ്ങി കരിംനഗർ അഡീഷണൽ കളക്ടറായ പ്രഫുൽ ദേശായി. സിവിൽ സർവീസ് പരീക്ഷയിൽ സംവരണം ലഭിക്കാൻ വ്യാജ ഭിന്നശേഷി സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന ആരോപണമാണ് പ്രഫുൽ ദേശായിക്ക് എതിരെ ഉയർന്നിരിക്കുന്നത്. കരിംനഗർ അഡീഷണൽ കളക്ടറാണ് പ്രഫുൽ ദേശായി. കുതിരസവാരി ഉൾപ്പെടെയുള്ള സാഹസിക കായിക വിനോദങ്ങൾ നടത്തുന്ന ചിത്രങ്ങൾ ദേശായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. അതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നത്.

എന്നാൽ പ്രഫുൽ ദേശായി ആരോപണങ്ങളെ പൂർണ്ണമായും തള്ളി. തനിക്ക് ഒരു കാലിന് വൈകല്യമുണ്ടെന്നും അതിനർത്ഥം തനിക്ക് കായിക വിനോദങ്ങൾ ഏർപ്പെടാൻ പറ്റില്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിനോദങ്ങൾ ട്രെയിനിം​ഗിന്റെ ഭാ​ഗമായി ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.2019-ൽ നടന്ന യുപിഎസ്‌സി പരീക്ഷയിൽ 532-ാം റാങ്കാണ് പ്രഫുൽ ദേശായി നേടിയത്.ബെല​ഗാവി ജില്ലാ ആശുപത്രിയിൽ നിന്നാണ് ദേശായി സർട്ടിഫിക്കറ്റ് നൽകിയത്.

ദേശായിക്ക് ലോക്കോമോട്ടോർ വൈകല്യമാണെന്നും പോളിയോ മൂലം ഇടതുകാലിന് 45 ശതമാനം വൈകല്യമുണ്ടെന്നുമാണ് സർട്ടിഫിക്കറ്റിൽ പറയുന്നതെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോളിയോ ബാധിച്ചതിനാൽ തനിക്ക് ഓടനായില്ലെങ്കിലും നടക്കാനും സൈക്കിൾ ചവിട്ടാനും സാധിക്കുമെന്നും ദേശായി പറഞ്ഞു. അത്തരം ഫോട്ടോകളാണ് താൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുക്കുന്നതെന്നുമാണ് പ്രഫുൽ ദേശായിയുടെ വാദം.

സാഹസിക വിനോദ ചിത്രം പങ്കുവെച്ച് ഐഎഎസ് ഉദ്യോഗസ്ഥൻ; ഭിന്നശേഷി സർട്ടിഫിക്കറ്റ് വ്യാജമെന്ന്  ആരോപണം
വാഹനങ്ങളിൽ അനധികൃത ബോർഡും ഉദ്യോഗസ്ഥ പദവിയും രേഖപ്പെടുത്തേണ്ട ; രൂക്ഷവിമർശനവുമായി ഹൈക്കോടതി
logo
Reporter Live
www.reporterlive.com