'നാസി ജർമ്മനിയെപ്പോലെ'; 'കൻവർ' യാത്ര പ്രമാണിച്ച് വിചിത്ര നിർദ്ദേശം, യുപി പൊലീസിനെതിരെ വിമർശനം

മതവിവേചനം ലക്ഷ്യമിട്ടല്ല, ഭക്തർക്ക് ചില ആഹാരനിഷ്ഠകൾ ഉള്ളതിനാലാണ് ഈ നിർദ്ദേശമെന്നാണ് പൊലീസിന്റെ ന്യായീകരണം.
'നാസി ജർമ്മനിയെപ്പോലെ'; 'കൻവർ' യാത്ര പ്രമാണിച്ച് വിചിത്ര നിർദ്ദേശം, യുപി പൊലീസിനെതിരെ വിമർശനം
Updated on

ലക്‌നൗ: 'കൻവർ' യാത്രയുടെ പശ്ചാത്തലത്തിൽ ഹോട്ടലുകൾക്ക് മുൻപാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന യുപി പൊലീസിന്റെ വിചിത്ര നിർദ്ദേശത്തിൽ പ്രതിഷേധം ശക്തം. പ്രതിപക്ഷ പാർട്ടികളിലെ നിരവധി രാഷ്ട്രീയനേതാക്കൾ യുപി പൊലീസിന്റെ നീക്കത്തെ അപലപിച്ച് രംഗത്തെത്തി.

ജൂലൈ 22നാണ് ശിവഭക്തരുടെ 'കൻവർ' യാത്ര ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി പൊലീസ് പുറപ്പെടുവിച്ച നിർദ്ദേശങ്ങളിലാണ് ഹോട്ടലുകൾക്ക് മുൻപാകെ ഉടമകളുടെ പേരെഴുതിവെക്കണമെന്ന വിചിത്ര ആവശ്യമുള്ളത്. ഭക്തർക്ക് യാതൊരു ആശയക്കുഴപ്പവും ഇല്ലാതെയിരിക്കാനാണ് ഈ നീക്കമെന്നും പരാതികളൊന്നും ഇല്ലാതെയിരിക്കാൻ എല്ലാവരും സഹകരിക്കണമെന്നും മുസഫർനഗർ പൊലീസ് മേധാവി ഇറക്കിയ നിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.

വലിയ പ്രതിഷേധമാണ് ഈ വിചിത്ര ആവശ്യത്തിനെതിരെ ഉയരുന്നത്. മുസ്ലിങ്ങളുടെ കടയിൽനിന്ന് ഭക്തർ അറിയാതെ പോലും ഭക്ഷണം കഴിക്കാതെയിരിക്കാനാണ് ഈ നീക്കമെന്ന് വിമർശിച്ച് എഐഎംഐഎം നേതാവ് അസദുദ്ദിൻ ഒവൈസി രംഗത്തെത്തി. ഈ നീക്കം ദക്ഷിണാഫ്രിക്കയിലെ 'അപ്പാർതീഡ്' കാലഘട്ടത്തെയും ഹിറ്റ്ലറുടെ രീതികളെയും ഓർമിപ്പിക്കുന്നുവെന്നും ഒവൈസി ആഞ്ഞടിച്ചു.

തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തറും ഈ വിചിത്ര ആവശ്യത്തെ വിമർശിച്ച് രംഗത്തെത്തി. പൊലീസിന്റെ നീക്കം ഓരോ വീടുകളിലും പ്രത്യേക ചിഹ്നം ഇട്ടുവെക്കുന്ന നാസി കാലഘട്ടത്തെ ഓര്മിപ്പിക്കുന്നുവെന്ന് 'എക്സ്' പോസ്റ്റിൽ ജാവേദ് അക്തർ കുറിച്ചു. എന്നാൽ മതവിവേചനം ലക്ഷ്യമിട്ടല്ല, ഭക്തർക്ക് ചില ആഹാരനിഷ്ഠകൾ ഉള്ളതിനാലാണ് ഈ നിർദേശമെന്നാണ് പൊലീസിന്റെ ന്യായീകരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com