'മതി അമ്മേ...'; അലറിക്കരഞ്ഞിട്ടും കുഞ്ഞിനെ നിലത്തടിച്ചും മർദിച്ചും അമ്മ;കാരണം ഭർത്താവിനോടുള്ള ദേഷ്യം

തന്റെ ഭർത്താവിനോടുള്ള ദേഷ്യമാണ് യുവതി കുഞ്ഞിനോട് തീർത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം
'മതി അമ്മേ...'; അലറിക്കരഞ്ഞിട്ടും കുഞ്ഞിനെ നിലത്തടിച്ചും മർദിച്ചും അമ്മ;കാരണം ഭർത്താവിനോടുള്ള ദേഷ്യം
Updated on

ഹരിദ്വാർ: പ്രായപൂർത്തിയാകാത്ത സ്വന്തം മകനെ അമ്മ ക്രൂരമായി മർദിച്ച വീഡിയോ പുറത്തുവന്നതിനുപിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. ഉത്തരാഖണ്ഡ് ഹരിദ്വാർ സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ മർദിച്ചതെന്നാണ് വിവരം.

സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ കുഞ്ഞിന്റെ മുകളിൽ കയറിയിരുന്ന്, അമ്മ മുഷ്ടി ചുരുട്ടി ഇടിക്കുന്നത് കാണാം. കുഞ്ഞ് അലറിവിളിച്ച് കരഞ്ഞിട്ടും അമ്മ ഇടി നിർത്തുന്നില്ലെന്ന് മാത്രമല്ല, മുഖത്തും വയറിലും എല്ലാം മാറി മാറി ഇടിക്കുകയാണ്. ഇടയ്ക്ക് കുഞ്ഞിന്റെ കരച്ചിൽ കൂടിയതോടെ നെഞ്ചിൽ കടിക്കുകയും തല നിലത്തിടിക്കുകയും ചെയ്യുന്നുണ്ട്. അവസാനം കുഞ്ഞ് ഓടിരക്ഷപ്പെടാൻ ശ്രമിക്കുമ്പോളും യുവതി ആഞ്ഞുചവിട്ടി. പലതവണ കുഞ്ഞ് വേണ്ടാ അമ്മേ എന്നുപറഞ്ഞ് കരഞ്ഞെങ്കിലും യുവതി കേട്ടില്ല.

'മതി അമ്മേ...'; അലറിക്കരഞ്ഞിട്ടും കുഞ്ഞിനെ നിലത്തടിച്ചും മർദിച്ചും അമ്മ;കാരണം ഭർത്താവിനോടുള്ള ദേഷ്യം
മലപ്പുറത്തെ പൊലീസിനെ വിമര്‍ശിച്ച് മന്ത്രി വി അബ്ദുറഹ്‌മാന്‍; മറുപടിയുമായി എസ് പി

തന്റെ ഭർത്താവിനോടുള്ള ദേഷ്യമാണ് യുവതി കുഞ്ഞിനോട് തീർത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഥിരം മദ്യപാനിയായ ഭർത്താവ് കുറച്ച് കാലമായി വീട്ടിലേക്ക് വരുന്നില്ല. ഉത്തർപ്രദേശിൽ വ്യാപാരസ്ഥാപനം നടത്തുന്ന ഇയാൾ സ്ഥിരം അവിടെ തങ്ങുകയും ദിവസച്ചെലവിനുള്ള പണം നൽകാതെയും വന്നതോടെയാണ് താൻ മകനെ മർദ്ദിച്ചുകൊണ്ട് വീഡിയോ ചിത്രീകരിച്ചതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മൂത്ത മകനാണ് വീഡിയോ ചിത്രീകരിച്ചത്. ഇത് പിന്നീട് ഭർത്താവിന് അയച്ചുകൊടുത്തു. ശേഷം ഇയാളാണ് വീഡിയോ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്.

വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ ശിശുക്ഷേമസമിതിയാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുക്കുകയും യുവതിയെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തുകയും ചെയ്തു. നിലവിൽ യുവതി ഭർത്താവിനെതിരെ നൽകിയ പരാതിയും പൊലീസ് അന്വേഷിച്ചുവരികയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com