ബീഹാറിലെ കടയിൽ 30 മൂർഖൻ പാമ്പുകളെ കണ്ടെത്തി ; ഇനിയാ സ്ഥലം 'കോബ്രാ കോളനി'

ഡാർജിലിംഗിന് സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബഹദുർഗഞ്ച് ബ്ലോക്കിലാണ് സംഭവം
ബീഹാറിലെ കടയിൽ 30 മൂർഖൻ പാമ്പുകളെ കണ്ടെത്തി ; ഇനിയാ സ്ഥലം 'കോബ്രാ കോളനി'
Updated on

ബീഹാർ : ബീഹാറിലെ കിഷൻഗഞ്ച് ജില്ലയിലെ ഷോപ്പിൽ നിന്ന് 30 മൂർഖൻ പാമ്പുകളെ കണ്ടെത്തി. കിഷൻഗഞ്ച് ജില്ലയിലെ മധുരപലഹാരക്കടയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്.ഡാർജിലിംഗിന് സമാനമായ കാലാവസ്ഥയ്ക്ക് പേരുകേട്ട ബഹദുർഗഞ്ച് ബ്ലോക്കിലാണ് സംഭവം. ഇത്രയേറെ പാമ്പുകളെ പിടികൂടിയതിന് പിന്നാലെ നാട്ടുകാര്‍ പ്രദേശത്തിന്‍റെ പേര് 'കോബ്രാ കോളനി' എന്ന് മാറ്റിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വിഷപ്പാമ്പുകളെ കണ്ടത്തിനെ തുടർന്ന് അധികാരികളെ അറിയിക്കുകയും വനം വകുപ്പിനെ വിവരമറിയിക്കുകയും നാട്ടിലുള്ള എല്ലാ പാമ്പു പിടിത്തക്കാരെയും വിളിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പാമ്പു പിടിത്തക്കാര്‍ മൂന്നോ നാലോ മണിക്കൂറോളം പരിശ്രമിച്ചാണ് 30 ഓളം പാമ്പുകളെയും പിടികൂടിയത്. പിടികൂടിയ പാമ്പുകളെ അപ്പോള്‍ തന്നെ പ്ലാസ്റ്റിക് ബാഗുകളിലേക്ക് മാറ്റി.

ആര്‍ക്കും പരിക്കോ മറ്റ് അപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. മധുരപലഹാരക്കടയില്‍ ഇത്രയേറെ മൂര്‍ഖന്‍ പാമ്പുകള്‍ കയറാന്‍ സാധ്യതയില്ലെന്നും ശക്തമായ മഴയെ തുടര്‍ന്നായിരിക്കാം ഇവ കടയിലേക്ക് കയറിയതെന്ന് കരുതുന്നതായും പാമ്പുകളെ പിടികൂടാനെത്തിയ ഒരു പാമ്പ് പിടിത്തക്കാരന്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസാധാരണമായ സംഭവത്തെ തുടര്‍ന്ന് പാമ്പുകളെ കണ്ടെത്തിയാല്‍ അധികാരികളെ അറിയിക്കാനും പാമ്പുകടിയേറ്റാല്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സതേടാനും അധികാരികള്‍ നാട്ടുകാരോട് പറഞ്ഞു.

ബീഹാറിലെ കടയിൽ 30 മൂർഖൻ പാമ്പുകളെ കണ്ടെത്തി ; ഇനിയാ സ്ഥലം 'കോബ്രാ കോളനി'
മാവോയിസ്റ്റുകളെക്കുറിച്ച് നിര്‍ണായക വിവരം നൽകി; ലഭിച്ചത് 86 ലക്ഷം രൂപ പാരിതോഷികം

Related Stories

No stories found.
logo
Reporter Live
www.reporterlive.com