അധികാര ദുർവിനിയോഗത്തിന് നടപടി; പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കാൻ യുപിഎസ്‍സി

ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു
അധികാര ദുർവിനിയോഗത്തിന് നടപടി; പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കാൻ യുപിഎസ്‍സി
Updated on

ന്യൂഡൽഹി: അധികാര ദുർവിനിയോ​ഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ​ഐ എ എസ് പദവി റദ്ദാക്കാൻ യു പി എസ്‍സി നടപടി തുടങ്ങി. ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു.

പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ വ്യാജമായി സമർപ്പിച്ച് വഞ്ചനാപരമായ കാര്യങ്ങൾ നടത്തിയതായി അന്വേഷണത്തിൽ നിന്ന് വെളിപ്പെട്ടതായി യുപി എസ്‍സി വാർത്തകുറിപ്പിൽ പറഞ്ഞു.അവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകി. ​

പുനെയിൽ സിവിൽ സർവിസ് ട്രെയിനിയായി ജോലി ചെയ്തിരുന്ന പൂജയെ വിവാദങ്ങൾക്കു പിന്നാലെ സർക്കാർ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും നീതിയോടെയും നിയമങ്ങൾ കർശനമായി പാലിക്കാനും കമ്മീഷൻ പ്രതിജ്ഞാബദ്ധമാണെന്നും യുപി എസ്‍സി പറഞ്ഞു. സ്വകാര്യ കാറിൽ അനധികൃതമായി ‘മഹാരാഷ്ട്രസർക്കാർ’ എന്ന ബോർഡും ബീക്കൺ ലെറ്റും സ്ഥാപിച്ച് നേരത്തേ അവർ വിവാദത്തിലായിരുന്നു.

യൂണിയൻ പബ്ലിക് സർവീസിന് മുൻപകെ സത്യവാങ്മൂലത്തിൽ കാഴ്ചാ വൈകല്യവും മാനസികവെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നായിരുന്നു പൂജ ഖേദ്കറിനെതിരെയുള്ള ആരോപണം. യു പി എസ് സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവ് ലഭിക്കാനായിട്ടാണ് വൈകല്യമുണ്ടെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് സമർപ്പിച്ചതെന്നാണ് ആക്ഷേപം. വ്യാജ സർട്ടിഫിക്കേറ്റുകൾ സമർപ്പിച്ചാണ് ഐഎഎസ് നേടിയത്. 841-ാം റാങ്കാണ് പൂജയ്ക്ക് ലഭിച്ചത്.

വൈകല്യങ്ങൾ പരിശോധിക്കാനായുള്ള വൈദ്യപരിശോധയ്ക്ക് വിധേയമാകണമെന്ന് യുപിഎസ്സി ആവശ്യപ്പെട്ടെങ്കിലും ഓരോ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയായിരുന്നു. ആറ് തവണയും കാരണങ്ങൾ ചൂണ്ടിക്കാട്ടുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചിരിക്കുകയാണെന്നായിരുന്നു പൂജ പറഞ്ഞത്. ബാക്കി അഞ്ച് തവണയും പലപല കാരണങ്ങൾ പറഞ്ഞാണ് വൈദ്യ പരിശോധനയ്ക്ക് ഹാജരാകാതെ ഒഴിഞ്ഞുമാറുകയായിരുന്നു.

അധികാര ദുർവിനിയോഗത്തിന് നടപടി; പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കാൻ യുപിഎസ്‍സി
ബില്‍ക്കിസ് ബാനു കേസ്: പ്രതികളുടെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

Related Stories

No stories found.
logo
Reporter Live
www.reporterlive.com