കേന്ദ്ര ബജറ്റ്; ആദായ നികുതിയിലും സ്ളാബിലും മാറ്റം

ആദായ നികുതി ദാതാക്കൾക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിൽ അവതരിപ്പിച്ചത്
കേന്ദ്ര ബജറ്റ്; ആദായ നികുതിയിലും സ്ളാബിലും മാറ്റം
Updated on

ന്യൂഡൽഹി: ആദായ നികുതിയില്‍ മാറ്റം വരുത്തി മൂന്നാം മോദി സർക്കാരിന്ററെ ആദ്യ കേന്ദ്ര ബജറ്റ്. ആദായ നികുതി ദാതാക്കൾക്ക് ആശ്വാസമാകുന്ന രീതിയിലുള്ള മാറ്റങ്ങളാണ് നിർമ്മല സീതാരാമൻ കേന്ദ്ര ബജറ്റിലൂടെ അവതരിപ്പിച്ചത്. ഇ കൊമേഴ്സിനുളള ടിഡിഎസ് കുറച്ചു എന്നതാണ് അതിൽ പ്രധാനമായത്. മൂലധന നേട്ടത്തിനുളള നികുതി ലഘൂകരിക്കുക, നിക്ഷേപകരുടെ മേലുള്ള ഏഞ്ചൽ ടാക്സ് നിർത്തലാക്കുക തുടങ്ങി പ്രധാന നീക്കങ്ങളും ഇതിൽ പെടുന്നു.

ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതിയിലും ഇളവ് പ്രഖ്യാപിച്ചു. 12.5 ശതമാനം നികുതിയാണ് ഇനി മുതൽ ദീർഘ കാല മൂലധന നേട്ടത്തിലൂടെ ലഭിക്കുന്ന പണത്തിന് നൽകേണ്ടി വരിക. ആദായ നികുതി റിട്ടേണ്‍ വൈകിയാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുന്ന മുൻ കാല രീതി ഒഴിവാക്കിയതും ശ്രദ്ധേയമായി. പുതിയ നികുതി വ്യവസ്ഥ തിരഞ്ഞെടുത്ത ശമ്പളമുള്ള ജീവനക്കാർക്കുള്ള സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽ നിന്ന് 75,000 രൂപയായി ഉയർത്തും.

ആദായ നികുതി നയങ്ങളിൽ മാറ്റം വരുത്തിയതിന് പിന്നാലെ ആദായ നികുതി സ്ലാബുകളിലെ മാറ്റവും ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. മൂന്ന് ലക്ഷം വരെ വരുമാനമുളളവര്‍ക്ക് ആദായ നികുതിയില്ല. പുതിയ സ്ലാബ് പ്രകാരം നികുതി ദായകര്‍ക്ക് ആദായ നികുതിയില്‍ 17500 രൂപ ഇളവ് ലഭിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കി. മൂന്ന് മുതൽ ഏഴ് ലക്ഷം വരെ വാർഷിക വരുമാന പരിധിയുള്ളവർക്ക് 5 ശതമാനം നികുതിയും ഏഴ് മുതൽ പത്ത് ലക്ഷം വരെ വാർഷിക വരുമാന പരിധിയുള്ളവർക്ക് 10 ശതമാനവും പത്ത് ലക്ഷം മുതൽ പന്ത്രണ്ട് ലക്ഷം വരെ വരുമാന പരിധിയുള്ളവർക്ക് 15 ശതമാനവുമാണ് ആദായ നികുതി നൽകേണ്ടി വരിക. പന്ത്രണ്ട് മുതൽ പതിനഞ്ചു ലക്ഷം വരെയുള്ളവർക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുക്ലളിലുള്ളവർക്ക് 30 ശതമാനവും ആദായ നികുതി നൽകേണ്ടി വരും.

കേന്ദ്ര ബജറ്റ്; ആദായ നികുതിയിലും സ്ളാബിലും മാറ്റം
പുതുതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം സർക്കാർ വക;210 ലക്ഷം യുവാക്കൾക്ക് പ്രയോജനം

Related Stories

No stories found.
logo
Reporter Live
www.reporterlive.com